ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം-2020; ഓണ്‍ലൈൻ അപേക്ഷ അവസാന തീയതി ഒക്ടോബർ 15
കേരളസർവകലാശാലയുടെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുളള ഓണ്‍ലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 15 ന് അഞ്ചിന് അവസാനിക്കും. പ്രവേശന നടപടികളിൽ പങ്കെടുക്കുവാൻ താൽപര്യമുളള വിവിധ വിഭാഗത്തിൽപ്പെട്ട എല്ലാ വിദ്യാർഥികളും ഈ സമയത്തിനു മുന്‍പ് തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താത്ത വിദ്യാർഥികളെ ഒരു കാരണവശാലും അലോട്ട്മെന്റിന് പരിഗണിക്കുന്നതല്ല. ഓണ്‍ലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് തുടർ ആവശ്യത്തിനായി സൂക്ഷിക്കണം.
സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് താൽപര്യമുളള വിദ്യാർത്ഥികൾ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്ത ശേഷം പ്രൊഫൈലിൽ ലഭ്യമാകുന്ന പ്രൊഫോമ തങ്ങൾ ഓപ്ഷൻ നൽകിയിട്ടുളള കോളജുകളിൽ (സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് താൽപര്യമുളള കോളജുകളിൽ മാത്രം) നേരിട്ടോ ഇമെയിൽ മുഖാന്തിരമോ സമർപ്പിക്കണം. എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് ബന്ധപ്പെട്ട വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഓണ്‍ലൈനായി ഒക്ടോബർ 15 വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്മെന്റിനായി ഓണ്‍ലൈൻ അപേക്ഷ പൂർത്തിയാക്കിയവർക്ക് വീണ്ടും ലോഗിൻ ചെയ്ത ശേഷം പ്രൊഫൈലിലെ കമ്യൂണിറ്റി ക്വാട്ട ലിങ്ക് ഉപയോഗിച്ച് താൽപര്യമുളള വിഷയങ്ങൾ/കോളജുകൾ പ്രത്യേക ഓപ്ഷനായി നൽകാം. വിദ്യാർഥിയുടെ കമ്യൂണിറ്റി അടിസ്ഥാനമാക്കി അവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന കോളജുകൾ മാത്രമേ ഇവിടെ ഓപ്ഷനായി കാണിക്കുകയുളളൂ. ഓപ്ഷനുകൾ നൽകിയതിനു ശേഷം സേവ് ചെയ്ത് അതിന്റെ പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.
ഓണ്‍ലൈൻ അപേക്ഷ പ്രിന്റൗട്ടിന്റെ പകർപ്പുകൾ ഒന്നുംതന്നെ കോളജിലേക്കോ സർവകലാശാലയിലേക്കോ അയയ്ക്കേണ്ട. അത് അഡ്മിഷൻ സമയത്ത് കോളജിൽ ഹാജരാക്കണം.
എൻആർഐ.സീറ്റുകളിലേക്ക് അപേക്ഷിക്കാം
കാര്യവട്ടം യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളജിലെ ഒഴിവുളള എൻ.ആർ.ഐ.സീറ്റുകളിലേക്ക് 27 വരെ അപേക്ഷിക്കാം. ഫോണ്‍: 9846332974
സിഎസ്എസ്. പിജി.പ്രവേശനപരീക്ഷ
പഠനവകുപ്പുകളിലേക്കുളള സി.എസ്.എസ്. പിജി പ്രവേശനപരീക്ഷ ഒമ്പതു ജില്ലകളിലായി നടത്തും. രജിസ്റ്റർ ചെയ്തിട്ടുളള അപേക്ഷകർ 27 നു മുന്‍പായി അവരുടെ പരീക്ഷാകേന്ദ്രം ഓണ്‍ലൈനായി രേഖപ്പെടുത്തണം.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബിടെക് (2008 സ്കീം) ഫെബ്രുവരി 2020, സപ്ലിമെന്ററി പരീക്ഷയുടെ കന്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ബ്രാഞ്ചിലെ പ്രോഗ്രാമിംഗ് ലാബ് യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടത്തു വച്ച് 29 ന് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ബിടെക് ആറാം സെമസ്റ്റർ ഡിസംബർ 2019, (2013 സ്കീം) കന്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ ലാബ് പരീക്ഷകൾ 29 മുതൽ ഒക്ടോബർ ഒന്നു വരെ തെരഞ്ഞെടുത്ത പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഒക്ടോബർ 19 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (ത്രിവത്സരം) പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടം ആറാം സെമസ്റ്റർ ബിടെക്. ഡിഗ്രി റെഗുലർ (2013 സ്കീം) ഒക്ടോബർ 2020, കന്പൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബിടെക്. (2018 സ്കീം) ഒക്ടോബർ 2020, എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 ഒക്ടോബറിൽ നടത്തുന്ന മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ ബിബിഎ (വിദൂരവിദ്യാഭ്യാസം 2013 & 2014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ ലഭ്യമാണ്.
2020 ഒക്ടോബറിൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ (സപ്ലിമെന്ററി), എട്ടാം സെമസ്റ്റർ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി), ബിആർക്ക്. (2013 സ്കീം) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫീസ്
2020 നവംബറിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ എംഎഡ് (2018 സ്കീം റെഗുലർ ആന്‍ഡ് സപ്ലിമെന്ററി), (2015 സ്കീം സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്ടോബർ അഞ്ചു വരെയും 150 രൂപ പിഴയോടെ ഒക്ടോബർ എട്ടു വരെയും 400 രൂപ പിഴയോടെ ഒക്ടോബർ 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2020 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ (2018 അഡ്മിഷൻ) വിദൂരവിദ്യാഭ്യാസ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എട്ടാം സെമസ്റ്റർ ബിടെക്. ഡിഗ്രി (സപ്ലിമെന്ററി/മേഴ്സിചാൻസ്2008 സ്കീം) നവംബർ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ ആറു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എട്ടാം സെമസ്റ്റർ ബിടെക് ഡിഗ്രി സപ്ലിമെന്ററി (2013 സ്കീം) നവംബർ 2019, പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ ആറു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ഓഗസ്റ്റിൽ നടത്തിയ ബികോം എസ്ഡിഇ (2017 അഡ്മിഷൻ) നാലാം സെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ അഞ്ചു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.