ഗ്രേസ് മാർക്ക്: അപേക്ഷിക്കാം
2017 അഡ്മിഷൻ (സിബിസിഎസ്) റെഗുലർ വിദ്യാർഥികൾക്കും പുനർമൂല്യനിർണയം/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം കാത്തിരിക്കുന്നവർക്കും ഗ്രേസ് മാർക്കുകൾ ഉൾക്കൊള്ളിച്ചു പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നതിന് അപേക്ഷിക്കാം. നിലവിൽ ലഭിച്ച മാർക്കിനൊപ്പമായിരിക്കും ഗ്രേസ് മാർക്ക് കൂട്ടിച്ചേർക്കുക. ഒരു തവണ ഗ്രേസ് മാർക്ക് വിതരണം നടത്തി പരീക്ഷഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ ഗ്രേസ് മാർക്ക് പുനർവിതരണത്തിനോ വരാനുള്ള പുനർമൂല്യനിർണയം/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി ഫലത്തിൽ വിതരണം ചെയ്യുന്നതിനോ അർഹതയുണ്ടാകില്ല. പ്രസ്തുത രീതിയിൽ ഗ്രേസ് മാർക്ക് നൽകി വിദ്യാർഥി ജയിച്ചാൽ ഇതുവരെ ഫലം പ്രസിദ്ധീകരിക്കാത്ത അനർഹമായ പരീക്ഷകൾ റദ്ദ് ചെയ്യപ്പെടും. അപേക്ഷ ഫോറം സർവകലാശാല വെബ്സൈറ്റിലെ (www.mgu.ac.in) സ്റ്റുഡന്റ്സ് പോർട്ടൽ’ ലിങ്കിൽ ലഭിക്കും.