University News
എം​​എ​​ഡ് പ​​രീ​​ക്ഷ തീ​​യ​​തി
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് (ദ്വി​​വ​​ത്സ​​രം2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2016, 2017, അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2015 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 20 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചു വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ ഒ​​ക്ടോ​​ബ​​ർ ആ​​റു വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ ഒ​​ക്ടോ​​ബ​​ർ ഏ​​ഴു വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. പ​​രീ​​ക്ഷ ഫീ​​സി​​നു പു​​റ​​മേ റ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 210 രൂ​​പ​​യും സ​​പ്ലി​​മെ​​ന്‍റ​​റി വി​​ദ്യാ​​ർ​​ഥി​​ക​​ൾ പേ​​പ്പ​​റൊ​​ന്നി​​ന് 55 രൂ​​പ വീ​​തം(​​പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി.​​വി. ക്യാ​​ന്പ് ഫീ​​സ് അ​​ട​​യ്ക്ക​​ണം.

കോ​​വി​​ഡ് വ്യാ​​പ​​ന​​വും ചി​​കി​​ത്സാ​​രീ​​തി​​ക​​ളും; വെ​​ബി​​നാ​​ർ

കോ​​വി​​ഡ് വ്യാ​​പ​​ന​​വും വി​​വി​​ധ ചി​​കി​​ത്സാ​​രീ​​തി​​ക​​ളും സം​​ബ​​ന്ധി​​ച്ച് എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന രാ​​ജ്യാ​​ന്ത​​ര വെ​​ബി​​നാ​​ർ ഒ​​ക്ടോ​​ബ​​ർ ഒ​​ന്നി​​ന് ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചു മു​​ത​​ൽ ഒ​​ന്പ​​തു വ​​രെ വെ​​ബെ​​ക്സി​​ലൂ​​ടെ​​യാ​​ണ് പാ​​ന​​ൽ ച​​ർ​​ച്ച. വി​​വി​​ധ ചി​​കി​​ത്സാ സ​​ന്പ്ര​​ദാ​​യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള വി​​ദ​​ഗ്ധ​​ർ ച​​ർ​​ച്ച​​യി​​ൽ പ​​ങ്കെ​​ടു​​ക്കും. വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ് മോ​​ഡ​​റേ​​റ്റ​​റാ​​കും. ഡോ. ​​സ​​ജി​​ത്ത് കു​​മാ​​ർ, ഡോ. ​​സി.​​പി. മാ​​ത്യു, ഡോ. ​​ഷാ​​ജി വി. ​​കു​​ടി​​യ​​ത ്(ഫി​​ലി​​പ്പൈ​​ൻ​​സ്), ഡോ. ​​രാ​​ഘ​​വ​​ൻ, ശാ​​ര​​ദ രാ​​ഘ​​വ​​ൻ (യൂ​​റോ​​പ്പ്), ഡോ. ​​വാ​​ഹി​​ദ്, ഡോ. ​​മാ​​ത്യു സെ​​ബാ​​സ്റ്റി​​യ​​ൻ (ഓ​​സ്ട്രി​​യ), ഡോ. ​​ശി​​വ​​രാ​​മ​​ൻ (ത​​മി​​ഴ്നാ​​ട്), അ​​നീ​​ഷ ഹൊ​​ളാ​​ഡെ (അ​​മേ​​രി​​ക്ക), ഡോ. ​​കു​​ര്യ​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും. https://mgu.webex.co m/mgu/j.php?MTID=m40c707a725ce1907da2bd9b658de4953 എ​​ന്ന ലി​​ങ്കി​​ലൂ​​ടെ പ​​ങ്കെ​​ടു​​ക്കാം. മീ​​റ്റിം​​ഗ് ന​​ന്പ​​ർ: 170 655 2255 പാ​​സ് വേ​​ഡ്: 5ifNRqtdF76

രാ​​ജ്യാ​​ന്ത​​ര ബ​​ധി​​ര വാ​​രാ​​ച​​ര​​ണ​​ത്തി​​ന് ഇ​​ന്ന് സ​​മാ​​പ​​നം

സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സ്, ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് റി​​സ​​ർ​​ച്ച് ഇ​​ൻ ലേ​​ർ​​ണിം​​ഗ് ഡി​​സ​​ബി​​ലി​​റ്റീ​​സ്, ഡി​​പ്പാ​​ർ​​ട്മെ​​ന്‍റ് ഓ​​ഫ് ഇ​​ന്ത്യ​​ൻ സൈ​​ൻ ലാം​​ഗ്വേ​​ജ്, ബ്ര​​യി​​ൽ റി​​സ​​ർ​​ച്ച് സെ​​ന്‍റ​​ർ എ​​ന്നി​​വ​​യു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച രാ​​ജ്യാ​​ന്ത​​ര ബ​​ധി​​ര വാ​​രാ​​ച​​ര​​ണം ഇ​​ന്ന് സ​​മാ​​പി​​ക്കും.

ഓ​​ണ്‍​ലൈ​​ൻ ബോ​​ധ​​വ​​ത്ക​​ര​​ണം, പോ​​സ്റ്റ​​റിം​​ഗ്, വെ​​ബി​​നാ​​ർ, പു​​സ്ത​​ക പ്ര​​കാ​​ശ​​നം എ​​ന്നീ പ​​രി​​പാ​​ടി​​ക​​ളാ​​ണ് വാ​​രാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി സം​​ഘ​​ടി​​പ്പി​​ച്ച​​ത്. ഐ​​ക്യ​​രാ​​ഷ്ട്ര സ​​ഭ പ്ര​​ഖ്യാ​​പി​​ച്ച ഈ ​​വ​​ർ​​ഷ​​ത്തെ പ്ര​​മേ​​യ​​മാ​​യ ’ബ​​ധി​​ര​​രു​​ടെ അ​​വ​​കാ​​ശ സം​​ര​​ക്ഷ​​ണം ആം​​ഗ്യ ഭാ​​ഷ​​യി​​ലൂ​​ടെ’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ന​​ട​​ന്ന വെ​​ബി​​നാ​​റി​​ൽ ഐ​​ആ​​ർ​​എ​​ൽ​​ഡി ഡ​​യ​​റ​​ക്്ട​​ർ ഡോ. ​​കെ.​​എം. മു​​സ്ത​​ഫ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ആം​​ഗ്യ ഭാ​​ഷ​​യു​​മാ​​യി ബ​​ന്ധ​​പെ​​ട്ടു വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ ലോ​​യി​​സ് രാ​​ജ്, ക​​ശ്യ​​പ് മോ​​ഹ​​ൻ, ബ്രി​​ജി​​ത് മ​​രി​​യ, സി​​സ്റ്റ​​ർ സി​​ൽ​​വി, വി​​ന​​യ ബാ​​ബു എ​​ന്നി​​വ​​ർ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു.

സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സ് ഡ​​യ​​റ​​ക്്ട​​ർ പ്ര​​ഫ. രാ​​ജീ​​വ് കു​​മാ​​ർ, ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ഇ​​ന്ത്യ​​ൻ സൈ​​ൻ ലാം​​ഗ്വേ​​ജ് അ​​ധ്യാ​​പി​​ക അ​​ന​​ഘ, പ്രോ​​ഗ്രാം ക​​ണ്‍​വീ​​ന​​ർ സു​​ഖ​​ദേ​​വ് എ​​ന്നി​​വ​​ർ സം​​സാ​​രി​​ച്ചു. വാ​​രാ​​ച​​ര​​ണ​​തോ​​ട​​നു​​ബ​​ന്ധി​​ച്ചു ഡോ. ​​കെ.​​എം. മു​​സ്ത​​ഫ എ​​ഴു​​തി​​യ ’സാ​​ർ​​വ​​ദേ​​ശീ​​യ മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​ഖ്യാ​​പ​​ന​​വും ഭി​​ന്ന​​ശേ​​ഷി വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ളും’ എ​​ന്ന പു​​സ്ത​​കം വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ് ഇ​​ന്നു പ്ര​​കാ​​ശ​​നം ചെ​​യ്യും. പ​​ബ്ലി​​ക് റി​​ലേ​​ഷ​​ൻ​​സ് ഓ​​ഫീ​​സ​​ർ എ. ​​അ​​രു​​ണ്‍ കു​​മാ​​ർ പു​​സ്ത​​കം ഏ​​റ്റു​​വാ​​ങ്ങും.