University News
പ്ര​വേ​ശ​ന പ​രീ​ക്ഷ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ത്ത​മാ​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ലെ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പ്ര​വേ​ശ​ന​പ​രീ​ക്ഷ നാ​ളെ ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജി​ൽ ന​ട​ക്കും. ബി​എ​സ്‌​സി​ത​ല പാ​ഠ്യ​ഭാ​ഗ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും പ്ര​വേ​ശ​ന​പ​രീ​ക്ഷ. അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള​വ​ർ ഹാ​ൾ​ടി​ക്ക​റ്റും അ​നു​ബ​ന്ധ​രേ​ഖ​ക​ളു​മാ​യി രാ​വി​ലെ10.30​ന് പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9349523003.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യു​ജി​സി​എ​ച്ച്ആ​ർ​ഡി​സി​ക്ക് 202021 വ​ർ​ഷ​ത്തി​ൽ യു​ജി​സി അ​നു​വ​ദി​ച്ച കോ​ഴ്സു​ക​ളി​ൽ ന​വം​ബ​ർ 11 മു​ത​ൽ ഡി​സം​ബ​ർ 10 വ​രെ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ഓ​ൺ​ലൈ​ൻ ടീ​ച്ച​ർ ഇ​ൻ​ഡ​ക്ഷ​ൻ പ്രോ​ഗ്രാ​മി​ന് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി ഈ​മാ​സം 31. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് (www.kannuruniversity.ac.in ) സ​ന്ദ​ർ​ശി​ക്കു​ക.

വ​ർ​ക്‌​ഷോ​പ്പ്

ന​വം​ബ​ർ 20 മു​ത​ൽ 26 വ​രെ ന​ട​ത്തു​ന്ന മൂ​ക്സ്, ഓ​ൺ​ലൈ​ൻ കോ​ഴ്സ​സ് ആ​ൻ​ഡ് ഓ​പ്പ​ൺ എ​ഡ്യു​ക്കേ​ഷ​ണ​ൽ റി​സോ​ഴ്സ​സ് (MOOCs, Online Courses & Open Educational Resources) എ​ന്ന വ​ർ​ക് ഷോ​പ്പി​ന് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​ൺ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന​തീ​യ​തി ന​വം​ബ​ർ അ​ഞ്ച്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് (www.kannuruniversity.ac.in ) സ​ന്ദ​ർ​ശി​ക്കു​ക.

ടൈം​ടേ​ബി​ൾ

ന​വം​ബ​ർ 17ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2020 പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നും മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 11നും ​ആ​രം​ഭി​ക്കും.