എൽഎൽഎം, ബിഎ എൽഎൽബി സംവരണ ഒഴിവുകൾ
കണ്ണൂർ സർവകലാശാലയുടെ തലശേരി കാമ്പസിലെ നിയമപഠനവിഭാഗത്തിൽ ഈ അധ്യയനവർഷം എൽഎൽഎമ്മിന് എസ്സി, എസ്ടി, ഒബിഎച്ച് വിഭാഗങ്ങളിൽ ഓരോ സീറ്റും ബിഎ എൽഎൽബിക്ക് എസ്ടി വിഭാഗത്തിൽ ഒരു സീറ്റും ഒഴിവുണ്ട്. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഒന്പതിനു രാവിലെ 11 ന് നിയമപഠനവകുപ്പിൽ എത്തിച്ചേരണം.
പിജി ക്ലാസുകൾ ഇന്നു തുടങ്ങും
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ 202021 അധ്യയനവർഷത്തെ ഒന്നാംവർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകൾ ഇന്നു തുടങ്ങും.
പിജി പ്രവേശനം എസ്സി, എസ്ടി സംവരണ ഒഴിവുകൾ
കണ്ണൂർ സർവകലാശാലയ്ക്കുകീഴിലെ വിവിധ പഠനവകുപ്പുകളിൽ ഒന്നാംവർഷ എംഎസ്സി മോളിക്യുലാർ ബയോളജി, കംപ്യൂട്ടർ സയൻസ്, എംസിഎ കോഴ്സുകളിലേക്ക് എസ്സി, എസ്ടി വിഭാഗം വിദ്യാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ ഒഴിവുണ്ട്. വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അതത് പഠനവകുപ്പിൽ എത്തിച്ചേരണം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.
പുതിയ കോഴ്സുകൾക്ക് അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല ഐഎച്ച്ആർഡി ഉൾപ്പെടെയുള്ള സ്വാശ്രയ കോളജുകളിൽ ഈ അധ്യയന വർഷം അനുവദിച്ച യുജി/പിജി കോഴ്സുകൾക്ക് ബന്ധപ്പെട്ട കോളജുകളിൽ നേരിട്ട് അപേക്ഷിക്കാം. അപേക്ഷാഫോമുകൾ (www.admission.kannuruniversity.ac.in ) എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി13. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.
അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പ്
കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫസ്റ്റ് ഗ്രേഡ് കോളജുകളിലെയും പ്രഫഷണൽ കോളജുകളിലെയും ഓറിയന്റൽ ലാംഗ്വേജസ് കോളജുകളിലെയും പ്രിൻസിപ്പൽമാരുടെയും വിവിധ വിഷയങ്ങളിലെ അധ്യാപകരുടെയും വോട്ടർപട്ടികകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. തിരുത്തലുകളുണ്ടെങ്കിൽ 20 നകം രേഖാമൂലം സമർപ്പിക്കണം.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എംപിഎഡ് ഡിഗ്രി (സിസിഎസ്എസ്റഗുലർ/സപ്ലിമെന്ററി) മേയ് 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 17 ന് വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.
പ്രായോഗിക പരീക്ഷകൾ
അഞ്ചാം സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി 2007 അഡ്മിഷൻ മുതൽപാർട്ട് ടൈം ഉൾപ്പെടെ) നവംബർ 2019 സിവിൽ എൻജിനിയറിംഗ് ബ്രാഞ്ച് പ്രായോഗിക പരീക്ഷകൾ ഒന്പതിന് വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
വാചാപരീക്ഷ
രണ്ടാംവർഷ എംഎസ്സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ജൂൺ 2020 ഡിഗ്രിയുടെ വാചാപരീക്ഷ 16ന് രാവിലെ 10 മുതൽ താവക്കര കാന്പസിലെ യുജിസി ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ് സെന്ററിൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചു നടത്തും. രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികളും സമയക്രമം പാലിച്ചു താവക്കര സർവകലാശാലാ കാമ്പസിൽ ഹാജരാകണം. പ്രായോഗിക/വാചാപരീക്ഷ നടത്തിപ്പിനുള്ള നിർദേശങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പ്രസ്തുത നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കേണ്ടതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
എൻആർഐ സംവരണ ഒഴിവുകൾ
മാനന്തവാടി കാമ്പസിലെ സുവോളജി ഡിപ്പാർട്ട്മെന്റിൽ എംഎസ്സി സുവോളജിക്ക് എൻആർഐ ക്വാട്ടയിൽ രണ്ട് സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി പഠനവകുപ്പിൽ എത്തണം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.