കണ്ണൂർ: 202021 അധ്യയനവർഷത്തെ ബിരുദ പ്രവേശനത്തിനുള്ള എസ്സി/എസ്ടി ആറാം അലോട്ട്മെന്റ് http://admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അഡ്മിഷൻ ഫീസ് എസ്ബിഐ കളക്ട് മുഖേന മാത്രം അടച്ച് വിവരങ്ങൾ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതാണ്. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 830 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 770 രൂപയുമാണ്. യുജി പ്രവേശനംഅഡ്മിഷൻ ഫീസ് (ജനറൽ/എസ്ഇബിസി),യുജി പ്രവേശനംഅഡ്മിഷൻ ഫീസ് (എസ്സി/എസ്ടി)എന്നീ കാറ്റഗറിയിൽ മാത്രം ഓൺലൈനായി ഫീസ് അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മറ്റു കാറ്റഗറിയിൽ ഫീസടച്ചാൽ ഒരുകാരണവശാലും പരിഗണിക്കുന്നതല്ല. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് അലോട്ട്മെന്റുകളിൽ ലഭിച്ച് ഫീസ് അടച്ച വിവരങ്ങൾ അപ്ലോഡ് ചെയ്ത വിദ്യാർഥികൾ വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല.
കോളജ് പ്രവേശനം അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഇന്നു വൈകുന്നേരം അഞ്ചിനുള്ളിൽ അതത് കോളജുകളിൽ സ്ഥിര പ്രവേശനം നേടേണ്ടതാണ്. ഇതുവരെയുള്ള അലോട്ട്മെന്റുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ആറാം അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച കോളജിൽനിന്ന് സർട്ടിഫിക്കറ്റുകൾ തിരിച്ചുവാങ്ങി പുതുതായി ലഭിച്ച കോളജിൽ സ്ഥിരപ്രവേശനം നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0497 2715261, 0497 2715281, 7356948230 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ഇമെയിൽ:
[email protected] ബിരുദ പ്രവേശനം: സ്പോട്ട് അഡ്മിഷൻ ഗവൺമെന്റ്/എയ്ഡഡ് കോളജുകളിലെ സ്പോട്ട് അഡ്മിഷൻ 24,25 തീയതികളിൽ നടക്കും. കോളജുകളിലെ ഒഴിവുകളിലേക്ക് (എസ്സി/എസ്ടി ഉൾപ്പെടെയുള്ള) സ്പോട്ട് അഡ്മിഷൻ നടത്തും. വിവിധ കാരണങ്ങളാൽ അലോട്ട്മെന്റിൽനിന്ന് പുറത്തായവർക്കും നിലവിൽ പ്രവേശനം ലഭിച്ചവർക്കും പ്രവേശനം ലഭിക്കാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഒഴിവുകളുടെ ലിസ്റ്റ് നാളെ മുതൽ വെബ്സൈറ്റിൽ ലഭിക്കും. സ്പോട്ട് അഡ്മിഷന് പങ്കെടുക്കാൻ താത്പര്യമുള്ള അപേക്ഷകർ അതത് കോളജുകളിൽ 23ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ഓഫ്ലൈനായി അപേക്ഷ (സ്പോട്ട് അഡ്മിഷന് പരിഗണിക്കണമെന്ന ഫോൺനമ്പർ സഹിതമുള്ള അപേക്ഷയും ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും) സമർപ്പിക്കേണ്ടതാണ്. 24ന് സർവകലാശാല അതത് കോളജുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് കൈമാറും.
ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ സ്പോട്ട് അഡ്മിഷൻ ലഭിച്ച കോളജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ മുമ്പ് പ്രവേശനം ലഭിച്ച കോളജിൽ നിന്ന് ടിസി വാങ്ങേണ്ടതുള്ളൂ. മുമ്പ് ഓപ്ഷൻസ് നൽകിയ കോളജുകളിൽ/പ്രോഗ്രാമുകളിൽ മാത്രമാണ് അപേക്ഷകർക്ക് സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാൻ സാധിക്കുന്നത്.
24,25 തീയതികളിലെ സ്പോട്ട് അഡ്മിഷനുശേഷം വീണ്ടും എസ്സി/എസ്ടി ഒഴിവുകളുണ്ടെങ്കിൽ മാനദണ്ഡങ്ങളനുസരിച്ച് മറ്റു വിഭാഗങ്ങളിൽനിന്ന് നികത്തും.
സ്വാശ്രയ കോളജുകളിലെ സ്പോട്ട് അഡ്മിഷൻ തീയതിയിൽ മാറ്റം സ്വാശ്രയ കോളജുകളിലെ ബിരുദ പ്രവേശനത്തിന് ഇന്നും നാളെയുമായി നിശ്ചയിച്ചിരുന്ന സ്പോട്ട് അഡ്മിഷൻ 26, 27, 30 തീയതികളിലേക്ക് മാറ്റി.