രണ്ടാം ഘട്ട ഓണ്‍ലൈൻ മോപ് അപ്: ഓപ്ഷൻ കണ്ഫർമേഷൻ നിർബന്ധം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ/എയ്ഡഡ് എൻജിനിയറിംഗ്/ആർകിടെക്ചർ/ഫാർമസി കോളജുകളിലെ ഒന്നാംഘട്ട ഓണ്‍ലൈൻ മോപ് അപ് അലോട്ടുമെന്റിനുശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായുള്ള രണ്ടാംഘട്ട മോപ് അപ് അലോട്ടുമെന്റ് നടപടികൾ ആരംഭിച്ചു. 27ന് അലോട്ടുമെന്റ് പ്രസിദ്ധീകരിക്കും.
28 മുതൽ 30ന് വൈകുന്നേരം നാലുവരെ കോളജുകളിൽ പ്രവേശനം നേടണം.