രണ്ടാംവർഷ വിദൂരവിദ്യാഭ്യാസ ബിരുദ പരീക്ഷ 31ന്
രണ്ടാംവർഷ വിദൂരവിദ്യാഭ്യാസ ബിഎ സോഷ്യോളജി, ബിഎ ഇക്കണോമിക്സ് വിദ്യാർഥികൾക്ക് പൊതുവായുള്ള എസ്ഡിഇ2സി02എച്ച്ഐഎസ് കൊളോണിയലിസം ആൻഡ് നാഷണൽ മൂവ്മെന്റ് ഇൻ മോഡേൺ ഇന്ത്യ പേപ്പറിന്റെ പരീക്ഷ 31ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വൈകുന്നേരം അഞ്ചുവരെ നടക്കും. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭിക്കും. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷ മാറ്റിവച്ചു
29 ന് ആരംഭിക്കാനിരുന്ന സ്പോർട്സ് മത്സരങ്ങളിലും പ്രീറിപ്പബ്ലിക് ഡേ പരേഡ് ക്യാന്പിലും പങ്കെടുത്ത വിദ്യാർഥികൾക്കുള്ള ഒന്നും മൂന്നും സെമസ്റ്റർ (നവംബർ 2019) ബിരുദ സ്പെഷൽ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.