University News
റെ​ഗു​ല​ർ ക്ലാ​സു​ക​ൾ ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കും
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള കോ​ള​ജു​ക​ൾ, കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ൾ, ബി​എ​ഡ് സെ​ന്‍റ​റു​ക​ൾ, യു​ഐ​ടി, യു​ഐ​എം എ​ന്നീ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ, അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ഇ​ന്ന​ലെ മു​ത​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​യി ജ​നു​വ​രി നാ​ലു മു​ത​ൽ റെ​ഗു​ല​ർ ക്ലാ​സു​ക​ൾ തു​ട​ങ്ങേ​ണ്ട ത​ര​ത്തി​ൽ ക്ലാ​സ് റൂ​മു​ക​ൾ, ഹോ​സ്റ്റ​ലു​ക​ൾ വൃ​ത്തി​യാ​ക്കി സാ​നി​റ്റൈ​സ് ചെ​യ്യ​ണം.

ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്

ഒ​ന്നാം വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള​ള എ​സ്‌​സി/​എ​സ്ടി, ജ​ന​റ​ൽ, മ​റ്റു സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്ക് മേ​ഖ​ലാ​ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള​ള​വ​ർ ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ലി​ൽ നി​ന്നും പു​തി​യ​താ​യി ഓ​പ്ഷ​നു​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. ഓ​പ്ഷ​നു​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 29. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ക​മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​നം

പു​തി​യ​താ​യി അ​നു​വ​ദി​ച്ച ബി​രു​ദ/​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളു​ടെ ക​മ്യൂ​ണി​റ്റി ക്വാ​ട്ട അ​ഡ്മി​ഷ​നി​ലേ​ക്ക് നി​ശ്ചി​ത തീ​യ​തി​ക്ക് മു​ൻ​പാ​യി കോ​ള​ജു​ക​ളി​ൽ നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ റാ​ങ്ക്‌​ലി​സ്റ്റ് ഇ​ന്ന് അ​ത​തു കോ​ള​ജു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. റാ​ങ്ക്‌​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ജ​നു​വ​രി നാ​ലി​ന് രാ​വി​ലെ 10.30 ന് ​എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടേ​യും അ​സ​ൽ സ​ഹി​തം അ​ത​തു കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.

ടൈം​ടേ​ബി​ൾ

നാ​ലി​ന് ന​ട​ത്താ​നി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ (2018 സ്കീം ​റെ​ഗു​ല​ർ ആ​ന്‍റ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ ജ​നു​വ​രി ആ​റി​ന് ന​ട​ത്തു​ന്ന​താ​ണ്.
18 ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ, ന​വം​ബ​ർ 2020 (2019 സ്കീം ​റെ​ഗു​ല​ർ, 2015 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ജ​നു​വ​രി 13 ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​കേ​ന്ദ്രം

ഒ​ന്നാം​വ​ർ​ഷ ബി​ബി​എ (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു. ജ​നു​വ​രി അ​ഞ്ചി​ന് പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​താ​യി​രി​ക്കും. തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എം​ജി കോ​ള​ജ്, കേ​ശ​വ​ദാ​സ​പു​ര​ത്തും കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ശ്രീ ​വി​ദ്യാ​ധി​രാ​ജ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും ആ​ല​പ്പു​ഴ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ടി.​കെ.​മാ​ധ​വ മെ​മ്മോ​റി​യ​ൽ കോ​ള​ജ് ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ലും പ​ത്ത​നം​തി​ട്ട പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​ൻ​എ​സ്എ​സ് കോ​ള​ജ്, പ​ന്ത​ള​ത്തും പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ അ​ത​തു പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ നി​ന്നും കൈ​പ്പ​റ്റേ​ണ്ട താ​ണ്. പു​തു​ക്കി​യ ടൈം​ടേ​ബി​ളും മ​റ്റു വി​ശ​ദ​വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും യു​ജി​സി സ്കീ​മി​ൽ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന പെ​ൻ​ഷ​ൻ​കാ​രും ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​രും പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​ത്തി​നു​ള്ള അ​പേ​ക്ഷ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, തി​രു​വ​ന​ന്ത​പു​രം എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ൽ ത​പാ​ൽ മാ​ർ​ഗം ന​ൽ​ക​ണം.

പി​എ​ച്ച്ഡി ര​ജി​സ്ട്രേ​ഷ​ൻ

ജ​നു​വ​രി സെ​ഷ​ൻ പി​എ​ച്ച്ഡി ര​ജി​സ്ട്രേ​ഷ​ന് ഒ​ഴി​വു​ക​ളു​ള​ള വി​ഷ​യ​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജ​നു​വ​രി ഒ​ന്നു മു​ത​ൽ 15 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ റി​സ​ർ​ച്ച് പോ​ർ​ട്ട​ൽ വെ​ബ്സൈ​റ്റി​ൽ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് റി​സ​ർ​ച്ച് പോ​ർ​ട്ട​ൽ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. യൂ​ണി​വേ​ഴ്സി​റ്റി ടീ​ച്ചിം​ഗ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ ഇ​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ളി​ൽ അ​പേ​ക്ഷി​ച്ച​വ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പും അ​നു​ബ​ന്ധ​രേ​ഖ​ക​ളും ജ​നു​വ​രി 16 ന് ​അ​ഞ്ചി​നു മു​ൻ​പാ​യി കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ര​ജ്സ്ട്രാ​റി​ന് സ​മ​ർ​പ്പി​ക്കേ​ണ്ട താ​ണ്.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി ഡി​സം​ബ​ർ 2019 (2013 സ്കീം) ​പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല പാ​ള​യം ക്യാ​ന്പ​സി​ലെ റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ 29, 30, 31 തീ​യ​തി​ക​ളി​ൽ ഹാ​ജ​രാ​കേ​ണ്ട താ​ണ്.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഒ​പ്ടോ​ഇ​ല​ക്ട്രോ​ണി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ എം​ടെ​ക്. പ്രോ​ഗ്രാ​മി​ന്‍റ നി​ല​വി​ലു​ള​ള ഒ​ഴി​വി​ലേ​ക്ക് (ജ​ന​റ​ൽ വി​ഭാ​ഗം 1, എ​സ്‌​സി./​എ​സ്ടി. വി​ഭാ​ഗം 2, മ​റ്റ് സം​വ​ര​ണ വി​ഭാ​ഗം 5) പ​ഠ​ന​വ​കു​പ്പി​ൽ വ​ച്ച് 29 നും ​ശേ​ഷി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്ക് 30 നും ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 0471 2308167.