ഡിഫെൻസ് ക്വാട്ട, സ്പോർട്സ് ക്വാട്ട ബിഎഡ് പ്രവേശനം ആറിന്
202022 അധ്യയന വർഷത്തിലെ ഡിഫെൻസ് ക്വാട്ടയിലും, സ്പോർട്സ് ക്വാട്ടയിലും അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ബിഎഡ് പ്രവേശനത്തിനായി താത്പര്യമുള്ള കോളജുകളിൽ നാളെ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് കോളജുമായി ബന്ധപ്പെടുക.
ബിഎ ഓണേഴ്സ് വൈവാ വോസി
ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ വൈവാ വോസി 11 ന് ഗവ.വനിതാ കോളജ്, തിരുവനന്തപുരത്ത് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാത്തീയതി
13 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഡ്. ഡിഗ്രി പരീക്ഷയുടെ 18ന് നടത്താനിരുന്ന Edu 13 Emerging Trends and Practices’ ’ എന്ന വിഷയം 20 ലേക്ക് മാറ്റി.
എംഎ /എംഎസ്സി/എംകോം മേഴ്സിചാൻസ് ടൈംടേബിൾ
2021 ജനുവരിയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എംഎ /എംഎസ്സി/എംകോം മേഴ്സിചാൻസ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഹാൾടിക്കറ്റുകൾ അതതു പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റി, ജില്ലകളിൽ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകണം. തിരുവനന്തപുരം ജില്ലയിലെ കോളജുകൾ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാർഥികൾ എംജി കോളജ്, തിരുവനന്തപുരത്തും കൊല്ലം പത്തനംതിട്ട ജില്ലകളിലെ വിദ്യാർഥികൾ ടികെഎം ആർട്സ് ആൻഡ് സയൻസ് കോളജ്, കൊല്ലത്തും ആലപ്പുഴ ജില്ലയിലെ വിദ്യാർഥികൾ എസ്ഡി കോളജ്, ആലപ്പുഴയിലും പരീക്ഷ എഴുതണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
റഷ്യൻ സർട്ടിഫിക്കറ്റ്, ഇന്റഗ്രേറ്റഡ് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
റഷ്യൻ പഠനവകുപ്പ് 2021 ൽ നടത്തുന്ന റഷ്യൻ സർട്ടിഫിക്കറ്റ്, ഇന്റഗ്രേറ്റഡ് ഡിപ്ലോമ (ഒരു വർഷം) കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, അപേക്ഷാഫീസ് 100 രൂപയും രജിസ്ട്രേഷൻ ഫീസ് 105 രൂപയുമാണ്. അപേക്ഷകൾ റഷ്യൻ പഠനവകുപ്പിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 20 വരെ, പാളയം സെനറ്റ് ഹൗസ് കാന്പസിലുള്ള റഷ്യൻ പഠനവകുപ്പ് ഓഫീസിൽ സ്വീകരിക്കും.
എട്ടാം സെമസ്റ്റർ ബിടെക് റെഗുലർ സൂക്ഷ്മപരിശോധന
എട്ടാം സെമസ്റ്റർ ബിടെക് റെഗുലർ (2013 സ്കീം യുസിഇ, കാര്യവട്ടം) ജൂലൈ 2020 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി കേരളസർവകലാശാല പാളയം കാന്പസിലെ റീവാല്യുവേഷൻ സെക്ഷനിൽ ഇന്നു മുതൽ ഏഴുവരെ തീയതികളിൽ ഹാജരാകണം.
നാലാം സെമസ്റ്റർ എംഎസ്സി സുവോളജി പരീക്ഷാഫലം
2020 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി സുവോളജി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.