കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ രാജ്യത്തുടനീളം നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ (സിജിഎൽഇ) മെയ് 29 മുതൽ ജൂൺ ഏഴു വരെ രാജ്യത്തുടനീളം നടക്കും. വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെയും, വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഗ്രൂപ്പ് ബി, സി തസ്തികകളിലാണ് നിയമനം. ഈ പരീക്ഷയ്ക്കായി ഓണ്‍ലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
അപേക്ഷയുടെ ഓണ്‍ലൈൻ സമർപ്പിക്കാൻ . വിവിധ തസ്തികകൾക്കായി 2021 ജനുവരി ഒന്നിനകം, 1827 വയസിനും, 1830 വയസിനും, 1832 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി 31 ന് രാത്രി 11.30 ആണ്.
മേൽപ്പറഞ്ഞ നിയമനത്തിനായി സംവരണത്തിന് അർഹരായ എല്ലാ വനിതാ ഉദ്യോഗാർഥികളെയും, എസ്സി / എസ്ടി / പിഡബ്ല്യുഡി / എക്സ് സർവീസ്മാൻ വിഭാഗങ്ങളിൽപ്പെട്ടവരെയും ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.