കണ്ണൂർ ആയുർവേദ കോളജിൽ പിജി കോഴ്സിന് 23 സീറ്റുകൾകൂടി
തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാലയ്ക്കു കീഴിലുള്ള കണ്ണൂർ ഗവ. ആയുർവേദ കോളജിൽ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിൽ പുതിയതായി 23 സീറ്റുകൾ അനുവദിച്ചു.
ആയുർവേദ ധന്വന്തരി ശല്യ, ആയുർവേദ ധന്വന്തരി ശാലാക്യ എന്നിവയ്ക്ക് ആറ് വീതവും ആയുർവേദ വാചസ്പതി രസശാസ്ത്ര & ഭൈഷജ്യ കല്‍പ്പന ഏഴ്, ആയുർവേദ വാചസ്പതി ക്രിയാശരീര, ആയുർവേദ വാചസ്പതി രോഗനിദാനം എന്നിവയ്ക്ക് രണ്ട് സീറ്റ് വീതവുമാണ് അനുവദിച്ചിട്ടുള്ളത്.
ഇതോടുകൂടി കണ്ണൂര്‍ ആയുർവേദ കോളജില്‍ നിലവിലുള്ള പിജി സീറ്റുകളുടെ എണ്ണം 36 ആയി വർധിച്ചു. ഈ സീറ്റുകളിലേക്കുള്ള പ്രവേശനം ഈ വർഷം തന്നെ നടക്കും.