പോളിടെക്നിക് കോളജ് പാർട്ട് ടൈം ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : ഗവ. പോളിടെക്നിക് കോളജ്, കോതമംഗലം, പാലക്കാട് ,കേരള ഗവ.പോളിടെക്നിക് കോളജ് കോഴിക്കോട്, ശ്രീനാരായണ പോളിടെക്നിക് കോളജ് കൊട്ടിയം, കൊല്ലം, എസ്എസ്എം പോളിടെക്നിക് കോളജ്, തിരൂർ, മലപ്പുറം, സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന മാ ദിൻ പോളിടെക്നിക് കോളജ്, മലപ്പുറം, എന്നീ സ്ഥാപനങ്ങളിൽ നടത്തുന്ന പാർട്ട് ടൈം എൻജിനിയറിംഗ് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസും അപേക്ഷാ ഫോമും www.polyadmission.org/pt യിൽ ലഭിക്കും.