’കേള്‍വി പരിമിതിക്കാർക്ക് ദ്വിഭാഷാ പഠനരീതി’നിഷ് വെബിനാര്‍
തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ വെബിനാറിന്റെ ഭാഗമായി ശനിയാഴ്ച ’കേള്‍വി പരിമിതിയുള്ളവര്‍ക്കായി അവലംബിക്കുന്ന ദ്വിഭാഷ പഠനരീതിയെക്കുറിച്ചുള്ള അവബോധം’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.ഗൂഗിള്‍ മീറ്റിലൂടെ നടത്തുന്ന സെമിനാറിന്റെ തത്സമയ സംപ്രേഷണം രാവിലെ 10.30 മുതല്‍ 11.30 വരെ നടക്കും. http://nidas.nish.ac.in/ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9447082355.