University News
ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ: 30 വ​രെ അപേക്ഷിക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ൽ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 39 ടെ​​​ക്നി​​​ക്ക​​​ൽ ഹൈ​​​സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ന​​​ൽ​​​കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​യ​​​തി 30 വ​​​രെ നീ​​​ട്ടി.

സ്കൂ​​​ളു​​​ക​​​ളി​​​ൽ നേ​​​രി​​​ട്ട് അ​​​പേ​​​ക്ഷ വി​​​ത​​​ര​​​ണം ചെ​​​യ്യി​​​ല്ല. ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​വ​​​ര​​​ണ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചാ​​​യി​​​രി​​​ക്കും തെ​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. ഓ​​​രോ ടെ​​​ക്നി​​​ക്ക​​​ൽ ഹൈ​​​സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​യും അ​​​നു​​​വ​​​ദി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള സീ​​​റ്റു​​​ക​​​ളേ​​​ക്കാ​​​ൾ അ​​​ധി​​​കം അ​​​പേ​​​ക്ഷ​​​ക​​​രു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മേ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ഉ​​​ണ്ടാ​​​കു.

ഏ​​​ഴാം ക്ലാ​​​സ് നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ഇം​​​ഗ്ലീ​​​ഷ്, ക​​​ണ​​​ക്ക്, ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, പൊ​​​തു വി​​​ജ്ഞാ​​​നം, മെ​​​ന്‍റ​​​ൽ എ​​​ബി​​​ലി​​​റ്റി എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​ണ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ൾ. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ മേ​​​യ് നാ​​​ലി​​​ന് രാ​​​വി​​​ലെ 10 മു​​​ത​​​ൽ 11.30 വ​​​രെ അ​​​ത​​​ത് ടെ​​​ക്നി​​​ക്ക​​​ൽ ഹൈ​​​സ്കൂ​​​ളു​​​ക​​​ളി​​​ൽ ന​​​ട​​​ത്തും.

ടെ​​​ക്നി​​​ക്ക​​​ൽ ഹൈ​​​സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന​​​ത്തെ പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് 10 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ൾ സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.polyadmission.or g/ths.
More News