University News
സെ​റ്റ് പ​രീ​ക്ഷ​യ്ക്ക് മേ​യ് അ​ഞ്ചി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്റ്റേ​​​റ്റ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റ് (ജൂ​​​ലൈ 2021) എ​​​ഴു​​​തു​​​ന്ന​​​വ​​​ർ മേ​​​യ് അ​​​ഞ്ചി​​​ന് വൈ​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന​​​കം ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്ത​​​ണം.​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ​​​രീ​​​ക്ഷ​​​യി​​​ൽ 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​യാ​​​തെ മാ​​​ർ​​​ക്ക് അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യ ഗ്രേ​​​ഡും, ബി​​​എ​​​ഡും ആ​​​ണ് അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത. ചി​​​ല പ്ര​​​ത്യേ​​​ക വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​മു​​​ള്ള​​​വ​​​രെ ബി​​​എ​​​ഡ് വേ​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യി​​​ൽ നി​​​ന്നും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

എ​​​ൽ​​​ടി​​​ടി​​​സി, ഡി​​​എ​​​ൽ​​​ഇ​​​ഡി തു​​​ട​​​ങ്ങി​​​യ ട്രെ​​​യി​​​നിം​​​ഗ് കോ​​​ഴ്സു​​​ക​​​ൾ വി​​​ജ​​​യി​​​ച്ച​​​വ​​​രെ സെ​​​റ്റി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കും. എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് മാ​​​ത്രം ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​ത്തി​​​ന് അ​​​ഞ്ച് ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കി​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും നാ​​​ച്വ​​​റ​​​ൽ സ​​​യ​​​ൻ​​​സി​​​ൽ ബി​​​എ​​​ഡും നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് ബ​​​യോ ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ സെ​​​റ്റ് എ​​​ഴു​​​താം.

സെ​​​റ്റ് പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ വെ​​​ബ് സൈ​​​റ്റി​​​ൽ ഓ​​​ൺ ലൈ​​​ൻ ആ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ: www.lbscentre.kera la.gov.in ൽ ​​​ല​​​ഭി​​​ക്കും.
More News