പരാതിപരിഹാര അദാലത്ത് ഇന്ന്
സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കാൻ ഇന്ന് രാവിലെ പത്തിന് അദാലത്ത് നടത്തും. പരാതി രജിസ്റ്റര്‍ ചെയ്തിട്ടും പരിഹാരമാകാത്തവര്ക്ക് അദാലത്തില്‍ പങ്കെടുക്കാം. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, മാനേജര്‍മാര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുക.
പിജി ഡെസര്ട്ടേഷന്
നാലാം സെമസ്റ്റര്‍ എംഎസ് /എംഎ/എംകോം/എംഎസ്ഡബ്ല്യൂ/എംസിജെ/എംടിടിഎം/എംടിഎച്ച്എം (സിയുസിഎസ്എസ്) പരീക്ഷയുടെ ഡെസര്ട്ടേഷന് വകുപ്പ് മേധാവിക്ക് സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി മേയ് 27.
പരീക്ഷാഫലം
എംഫില്‍ മാത്തമാറ്റിക്സ് ഒന്നാം സെമസ്റ്റര്‍ (ഒക്ടോബര്‍ 2017), രണ്ടാം സെമസ്റ്റര്‍ (ജൂണ്‍ 2018) പരീക്ഷാഫലം വെബ്സൈറ്റില്‍.
വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ ബിഎ/ബിഎസ്സി/ബികോം/ബിബിഎ (സിയുസിബിസിഎസ്എസ്) ഏപ്രില്‍ 2017 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എംഎസ്സി മെഡിക്കല്‍ മൈക്രോബയോളജി (2015 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷ 18ന് ആരംഭിക്കും.