രണ്ടാം സെമസ്റ്റർ എംഎസ്്സി മൈക്രോബയോളജി
2018 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്്സി മൈക്രോബയോളജി (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 10 വരെ അപേക്ഷിക്കാം.
2018 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ചെണ്ട പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ എട്ടു വരെ അപേക്ഷിക്കാം.
2018 മേയിൽ നടന്ന നാല്, ആറ് സെമസ്റ്റർ ബിആർക് (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 11 വരെ അപേക്ഷിക്കാം.
2018 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 10 വരെ അപേക്ഷിക്കാം.
വൈവാവോസി
ആറാം സെമസ്റ്റർ ബിഎ ഹിസ്റ്ററി സിബിസിഎസ്എസ് മാർച്ച് 2019 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും ഏപ്രിൽ ഒന്നു മുതൽ അഞ്ചുവരെ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
2019 മാർച്ചിലെ ആറാം സെമസ്റ്റർ ബിഎസ്സി സൈബർ ഫോറൻസിക് (സിബിസിഎസ്എസ്റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട്, വൈവാവോസി പരീക്ഷകൾ ഏപ്രിൽ മൂന്നു മുതൽ അഞ്ചുവരെ അതതു കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
ബിഎസ്സി നഴ്സിംഗ് സൂക്ഷ്മ പരിശോധന
2018 സെപ്റ്റംബറിൽ നടന്ന ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് ബിരുദ (സപ്ലിമെന്ററി) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ തിരിച്ചറിയൽ രേഖകൾ സഹിതം ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെത്തണം.
കോളജുകൾ ഇന്ന് അടയ്ക്കും
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകൾ മധ്യവേനലവധിക്കായി ഇന്ന് അടയ്ക്കും.