University News
പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റം
ഇ​ന്നു ന​ട​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ പ​രീ​ക്ഷ​യ്ക്കും നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ക്കും ത​ൻ​ബീ​ഹു​ൽ ഇ​സ്‌​ലാം വി​മ​ൻ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ല​ഭി​ച്ച മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ​രീ​ക്ഷാ​കേ​ന്ദ്രം ത​ൻ​ബീ​ഹു​ൽ ഇ​സ്‌​ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ആ​യി​രി​ക്കും. മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ത​ൻ​ബീ​ഹു​ൽ ഇ​സ്‌​ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹാ​ജ​രാ​ക​ണം. പ​രീ​ക്ഷാ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

ഹാ​ൾ​ടി​ക്ക​റ്റ്

നാ​ളെ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) മേ​യ് 2019 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് സ​മ​ർ​പ്പ​ണം

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ ഇ​ന്നു മു​ത​ൽ പ​ത്ത് വ​രെ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ലി​ങ്ക് വ​ഴി ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​ഫീ​സ് വ​ർ​ധി​പ്പി​ച്ചു

സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​രീ​ക്ഷാ​വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഫീ​സു​ക​ളും ചാ​ർ​ജു​ക​ളും 2019 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ അ​ഞ്ചു ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. ഉ​ത്ത​ര​വ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​പേ​ക്ഷ ന​ൽ​കു​ന്ന തീ​യ​തി 10 വ​രെ നീ​ട്ടി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ബി​പി​എ​ഡ്, എം​പി​എ​ഡ് എ​ന്നീ കോ​ഴ്സു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ​മാ​സം 10 വ​രെ നീ​ട്ടി. പ്ര​വേ​ശ​ന പ​രീ​ക്ഷ 14, 16 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.