University News
ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ തു​ട​ർ പ​ഠ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ബി​രു​ദ പ​ഠ​ന​ത്തി​ന് ചേ​ർ​ന്ന് ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ എ​ഴു​തി​യ ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ർ​ക്ക് ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ എ​സ്ഡി​ഇ വ​ഴി പ​ഠ​നം തു​ട​രാം. 201718 പ്ര​വേ​ശ​ന​ക്കാ​ർ ഓ​ണ്‍​ലൈ​നി​ലും 201819 പ്ര​വേ​ശ​ന​ക്കാ​ർ എ​സ്ഡി​ഇ​യി​ൽ നേ​രി​ട്ടും അ​പേ​ക്ഷി​ക്ക​ണം. പി​ഴ​കൂ​ടാ​തെ 13 വ​രെ അ​പേ​ക്ഷി​ക്കാം.
അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​ഞ്ഞ രേ​ഖ​ക​ൾ സ​ഹി​തം ഡ​യ​റ​ക്ട​ർ, സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ 15ന​കം ല​ഭി​ക്ക​ണം. 55 രൂ​പ കൂ​ടി ഫീ​സ​ട​ച്ച് സ്പോ​ട്ട് അ​ഡ്മി​ഷ​നും നേ​ടാം. വി​വ​ര​ങ്ങ​ൾ www.sdeuoc.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407494, 2407356.

ബ​ഷീ​ർ അ​നു​സ്മ​ര​ണ സെ​മി​നാ​റി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാം

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ചെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​വും സാ​ഹി​ത്യ​ത്തി​ന്‍റെ ഭാ​വി​യും എ​ന്ന വി​ഷ​യ​ത്തി​ൽ ജൂ​ലൈ അ​ഞ്ച്, ആ​റ് തി​യ​തി​ക​ളി​ൽ ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​മി​നാ​റി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ​മെ​യി​ൽ: [email protected]

അ​ദീ​ബെ ഫാ​സി​ൽ ഗ്രേ​ഡ് കാ​ർ​ഡ്

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ അ​ദീ​ബെ ഫാ​സി​ൽ പ്രി​ലി​മി​ന​റി ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യു​ടെ ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ മെ​യ് ഒ​ന്പ​ത് മു​ത​ൽ അ​ത​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യും.

പ​രീ​ക്ഷാ​ഫ​ലം

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ/ ബി​കോം വൊ​ക്കേ​ഷ​ണ​ൽ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ് സി ​സൈ​ക്കോ​ള​ജി (സി​യു​സി​എ​സ്‌​എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​ന​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.
More News