കേരള ആരോഗ്യശാസ്ത്ര സർവകലാശാല ജൂൺ ഏഴുമുതൽ ആരംഭിക്കുന്ന എംഡിഎസ് പാർട്ട് 1 ഡിഗ്രി റെഗുലർ പരീക്ഷയ്ക്ക് ഈമാസം 17 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി 22 വരെയും 315 രൂപ സൂപ്പർ ഫൈനോടുകൂടി 27 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
മാർച്ചിൽ നടത്തിയ ഒന്നാംവർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഈമാസം 22നകം അപേക്ഷിക്കണം.
പരീക്ഷാഫലം
മാർച്ചിൽ നടത്തിയ രണ്ടാംവർഷ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി ഈമാസം 22നകം അപേക്ഷിക്കണം.
റീടോട്ടലിംഗ് ഫലം
ജനുവരിയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് 1 റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ തീയതി
ജൂൺ ഏഴുമുതൽ ആരംഭിക്കുന്ന എംഡിഎസ് പാർട്ട് 1 ഡിഗ്രി റെഗുലർ തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.