University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ./​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും, യു​ഐ​ടി, ഐ​എ​ച്ച്ആ​ർ​ഡി കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​യ്ക്കു​ള​ള പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. എ​ല്ലാ കോ​ള​ജു​ക​ളി​ലേ​യും മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്കും എ​സ്‌​സി/​എ​സ്ടി/ എ​സ്ഇ​ബി​സി സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യാ​യി​രി​ക്കും അ​ലോ​ട്ട്മെ​ന്‍റ്. കേ​ര​ള സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ ബി​രു​ദ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും (മാ​നേ​ജ്മെ​ന്‍റ്, ക​മ്യൂ​ണി​റ്റി, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ, ത​മി​ഴ് ഭാ​ഷ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ, ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ൾ, സ്പോ​ർ​ട്സ് ക്വാ​ട്ട ഉ​ൾ​പ്പ​ടെ) ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

അ​തീ​വ​ശ്ര​ദ്ധ​യോ​ടെ​യും കൃ​ത്യ​ത​യോ​ടെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട താ​ണ്. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് ന​ൽ​കു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​റു​ക​ൾ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റ​രു​ത്.

ക​മ്യൂ​ണി​റ്റി ക്വാ​ട്ട, സ്പോ​ർ​ട്ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ങ്ങ​ൾ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ന്ന​താ​ണ്. സ്പോ​ർ​ട്ട്സ് ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ലെ സ്പോ​ർ​ട്ട്സ് കോ​ള​ത്തി​ന് നേ​രെ "യെ​സ് ’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണം. സ്പോ​ർ​ട്ട്സ് ഇ​നം, ഏ​തു ത​ല​ത്തി​ലെ നേ​ട്ട​മാ​ണ് എ​ന്നി​വ സെ​ല​ക്ട് ചെ​യ്തി​രി​ക്ക​ണം. സ്പോ​ർ​ട്ട്സ് നേ​ട്ട​ങ്ങ​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്കാ​ൻ ചെ​യ്ത് അ​പ്‌​ലോ​ഡ് ചെ​യ്യു​വാ​നും ക​മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​വാ​നും ഉ​ള്ള വി​ശാ​ദാം​ശ​ങ്ങ​ൾ പി​ന്നീ​ട് ന​ൽ​കും.

ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലു​ള്ള എ​ല്ലാ ഫീ​സു​ക​ളും ഓ​ണ്‍​ലൈ​ൻ വ​ഴി മാ​ത്രം അ​ട​യ്ക്കേ​ണ്ട താ​ണ്. ഡി​മാ​ന്‍​ഡ് ഡ്രാ​ഫ്റ്റ്, ചെ​ക്ക് എ​ന്നി​വ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

സം​ശ​യ​നി​വാ​ര​ണ​ത്തി​ന് എ​ല്ലാ പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ലും 8281883052, 8281883053 എ​ന്നീ ഹെ​ൽ​പ്പ്ലൈ​ൻ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ക്കു​ന്ന തീ​യ​തി, ഓ​രോ അ​ലോ​ട്ട്മെ​ന്‍റു​ക​ളു​ടേ​യും തീ​യ​തി എ​ന്നി​വ പി​ന്നീ​ട് വി​ജ്ഞാ​പ​നം ചെ​യ്യും. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേ​യ്ക്ക് അ​യ​യ്ക്കേ​ണ്ട.​പ്ര​വേ​ശ​ന സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്കി​യാ​ൽ മ​തി​യാ​കും.

2019 വ​ർ​ഷ​ത്തെ കേ​ര​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ പേ​രും ര​ജി​സ്റ്റ​ർ ന​ന്പ​രും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ ടൈ​പ്പ് ചെ​യ്യു​ന്പോ​ൾ ത​ന്നെ അ​വ​ർ​ക്ക് വി​വി​ധ വി​ഷ​യ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച മാ​ർ​ക്കു​ക​ൾ സ്വ​മേ​ധ​യാ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം വ​ഴി​യോ മ​റ്റോ മാ​ർ​ക്കു​ക​ൾ​ക്ക് മാ​റ്റം വ​ന്നാ​ൽ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ൻ​പാ​യി തി​രു​ത്തു​ക​ൾ വ​രു​ത്തു​വാ​ൻ സാ​ധി​ക്കും.
പ്രോ​സ്പെ​ക്ട​സ് വാ​യി​ച്ച​തി​ന് ശേ​ഷം മാ​ത്രം ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ക.

പ്രാ​ക്ടി​ക്ക​ൽ

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​ഫെ​ബ്രു​വ​രി/​മാ​ർ​ച്ച് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച്, മെ​ക്കാ​നി​ക്ക​ൽ സ്കീം ​ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് 15, 16 തീ​യ​തി​ക​ളി​ൽ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്തും ടി​കെ​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കൊ​ല്ല​ത്തും ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യ്ക്ക് മൂ​ന്ന് ദി​വ​സം മു​ന്പ് പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

മേ​യി​ൽ ന​ട​ത്തു​ന്ന ര​ണ്ട ാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ര​ണ്ടു വ​ർ​ഷ കോ​ഴ്സ്) പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി 15 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം 2013, 2014, 2015, 2016 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്കു​ള​ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 14 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം.
ജൂ​ണി​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​ക​ൾ​ക്ക് 20 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ത​മി​ഴ്, ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ്, ഫി​ലോ​സ​ഫി, സം​സ്കൃ​തം (ജ​ന​റ​ൽ), എ​ച്ച്ആ​ർ​എം, എം​എ​സ്ഡ​ബ്ല്യൂ, എം​എം​സി​ജെ എ​ന്നീ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​സി​എ (2017 റെ​ഗു​ല​ർ, 2016 ഇം​പ്രൂ​വ്മെ​ന്‍റ്, 2015 സ​പ്ലി​മെ​ന്‍റ​റി, 2013 & 2014 സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 27 വ​രെ അ​പേ​ക്ഷി​ക്കാം.

സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി ക്ലാ​സു​ക​ൾ 18 മു​ത​ൽ കാ​ര്യ​വ​ട്ടം, എ​സ്ഡി​ഇ പാ​ള​യം, കൊ​ല്ലം സെ​ന്‍റ​റു​ക​ളി​ൽ ആ​രം​ഭി​ക്കും. കാ​ര്യ​വ​ട്ടം സെ​ന്‍റ​റി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം ക്ലാ​സു​ക​ൾ 11 മു​ത​ൽ ആ​രം​ഭി​ക്കും. 201719 എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രാ​തി​ക​ൾ 15 ദി​വ​സ​ത്തി​ന​കം കോ​ഓ​ർ​ഡി​നേ​റ്റ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യ​ബ​ട്ട​ർ സ​യ​ൻ​സ്, ബി​സി​എ (2017) ബാ​ച്ചി​ന്‍റെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​രാ​തി​ക​ൾ ഉ​ള്ള​വ​ർ 20ന​കം കോ​ഓ​ർ​ഡി​നേ​റ്റ​റെ അ​റി​യി​ക്ക​ണം.