Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല പി​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
2019 20 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​യ്ക്കു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ റ​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. മേ​യ് 29 ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ അ​പേ​ക്ഷാ ഫീ​സ് അ​ട​ച്ച് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷാ​ഫീ​സ് : 280/ രൂ​പ. എ​സ്‌​സി/​എ​സ്ടി 115 രൂ​പ. വെ​ബ്സെ​റ്റ് : www.cuonline.ac.in. സ​ന്ദ​ര്‍​ശി​ക്കു​ക. അ​പേ​ക്ഷ​ക​ര്‍ അ​ന്തി​മ സ​മ​ര്‍​പ്പ​ണം ന​ട​ത്തി​യ​തി​നു​ശേ​ഷ​മു​ള്ള എ​ല്ലാ തി​രു​ത്ത​ലു​ക​ള്‍​ക്കും കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന നോ​ഡ​ല്‍ സെ​ന്‍റ​റു​ക​ളു​ടെ സേ​വ​നം ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്.

വി​ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​ലോ​ട്ട്മെ​ന്‍റ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. പ്ര​സ്തു​ത വി​ഭാ​ഗ​ത്തി​ല്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രു​ടെ റാ​ങ്ക്‌​ലി​സ്റ്റ് അ​ത​ത് കോ​ള​ജി​ലേ​ക്ക് ന​ല്‍​കു​ന്ന​തും കോ​ള​ജ് പ്ര​സ്തു​ത റാ​ങ്ക് ലി​സ്റ്റി​ല്‍ നി​ന്നും പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​തു​മാ​ണ്. റ​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യോ ര​ക്ഷി​താ​വി​ന്‍റെ​യോ ഫോ​ണ്‍ ന​മ്പ​ര്‍ മാ​ത്ര​മേ ഓ​ണ്‍​ലൈ​ന്‍ റ​ജി​സ്ട്രേ​ഷ​ന്‍ സ​മ​യ​ത്ത് ന​ല്‍​കാ​വൂ. അ​ലോ​ട്ട്മെ​ന്‍റ് സം​ബ​ന്ധി​ച്ച സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ ഓ​ണ്‍​ലൈ​ന്‍ റ​ജി​സ്ട്രേ​ഷ​ന്‍ സ​മ​യ​ത്ത് സ​മ​ര്‍​പ്പി​ക്കു​ന്ന ഫോ​ണ്‍ ന​മ്പ​റി​ലേ​ക്ക് മാ​ത്ര​മേ അ​യ​ക്കു​ക​യു​ള്ളൂ. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളും (ജ​ന​റ​ല്‍, മാ​നേ​ജ്മെ​ന്‍റ്, ക​മ്യൂ​ണി​റ്റി ക്വോ​ട്ട, സ്പോ​ര്‍​ട്ട്സ് , വി​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ര്‍ , വി​വി​ധ സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ) ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷാ​സ​മ​ര്‍​പ്പ​ണം ന​ട​ത്തി അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് എ​ടു​ക്കേ​ണ്ട​താ​ണ്.

മാ​നേ​ജ്മെ​ന്‍റ്, സ്പോ​ര്‍​ട്ട്സ് എ​ന്നീ ക്വോ​ട്ട​യി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ലും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​ന്‍ റ​ജി​സ്ട്രേ​ഷ​ന് 10 ഓ​പ്ഷ​ന്‍ ന​ല്‍​കാ​വു​ന്ന​താ​ണ്. പു​റ​മേ വി​വി​ധ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ക്വോ​ട്ട സീ​റ്റു​ക​ളി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് മൂ​ന്ന് ഓ​പ്ഷ​നു​ക​ള്‍ വ​രെ അ​ധി​ക​മാ​യി ന​ല്‍​കാ​വു​ന്ന​താ​ണ്.

പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം

27ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​കോം ബി​ബി​എ പ​രീ​ക്ഷ​യ്ക്ക് ചി​റ്റി​ല​പ്പി​ള്ളി ഐ​ഇ​എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ല​ഭി​ച്ച​വ​ര്‍ അ​തേ ഹാ​ള്‍ ടി​ക്ക​റ്റു​മാ​യി അ​ര​ണാ​ട്ടു​ക​ര ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ സെ​ന്‍റ​റി​ലും (ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ര്‍ ) കൊ​ടു​ങ്ങ​ല്ലൂ​ര്‍ കോ​ത​പ്പ​റ​മ്പ് ഹി​ന്ദി പ്ര​ചാ​ര​കേ​ന്ദ്ര ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ സെ​ന്‍റ​ര്‍ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ല​ഭി​ച്ച​വ​ര്‍ പൊ​യ്യ ഹി​ന്ദി​പ്ര​ചാ​ര​കേ​ന്ദ്ര ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ സെ​ന്‍റ​റി​ലും പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ

നാ​ലാം വ​ര്‍​ഷ ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് റ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 27ന് ​ആ​രം​ഭി​ക്കും.

പു​ന​ര്‍​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​കോം ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷ പു​ന​ര്‍​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.



കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ല​ശാ​ല​യി​ല്‍ പി​ആ​ര്‍​ഒ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ആ​റാം സെ​മ​സ്റ്റ​ർ പ്രോ​ജ​ക്ടു​ക​ൾ സ​മ​ർ​പ്പി​ക്ക​ണം
പെ​ന്‍​ഷ​ന്‍​കാ​ര്‍ സ​മ്മ​ത​പ​ത്രം ന​ല്‍​ക​ണം
കാ​ലി​ക്ക​ട്ടി​ൽ എം​ഫി​ല്‍ പ്ര​വേ​ശ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ബാഡ്മിന്‍റൺ അക്കാഡമി ഒന്നുമുതൽ
ആ​റാം സെ​മ​സ്റ്റ​ർ പ്രോ​ജ​ക്ടു​ക​ൾ സ​മ​ർ​പ്പി​ക്ക​ണം
കെ ​മാ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ
തി​യ​റ്റ​ർ ഫോ​ട്ടോ​ഗ്ര​ഫ​ർ നി​യ​മ​നം
മാ​റ്റി​വെ​ച്ച പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ള്‍
പ​രീ​ക്ഷാ​ഭ​വ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍: ഏ​പ്രി​ല്‍ 17 വ​രെ നീ​ട്ടി
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊ​റോ​ണ: സ​ര്‍​വ​ക​ലാ​ശാ​ല സ​ന്ദ​ര്‍​ശ​നം പ​ര​മാ​വ​ധി ചു​രു​ക്ക​ണം
പ​രീ​ക്ഷാ​ഫീ​സ് - തീ​യ​തി നീ​ട്ടി
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി റ​ഗു​ല​ര്‍ പ​രീ​ക്ഷ അ​പേ​ക്ഷ
ബ്രേ​ക്ക് ദി ​ചെ​യി​ന്‍ കാ​മ്പ​യി​നു​മാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യും
പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല
കെ.​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍ സി.​എ​ച്ച് ചെ​യ​ര്‍ ഡ​യ​റ​ക്ട​ര്‍
പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
ബി​രു​ദ/ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.