ഡിഗ്രി: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ബിരുദ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഓണ്‍ലൈനായി ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങളുമായി 17നു വൈകുന്നേരം 4.30നകം കോളജിൽ പ്രവേശനം നേടണം. 17നകം പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാക്കും. 18ന് ഓപ്ഷൻ പുനഃക്രമീകരിക്കാം. ഫീസ് സംബന്ധിച്ച വിവരത്തിന് cap.mgu.ac.in.
ബിഎ സോഷ്യോളജി സ്പെഷൽ പരീക്ഷ 21ന്
2019 മാർച്ചിലെ സിബിസിഎസ്എസ് അഞ്ചാം സെമസ്റ്റർ ബിഎ സോഷ്യോളജി (പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷയുടെ ’മോഡേണ്‍ സോഷ്യോളജിക്കൽ തിയറീസ്’ എന്ന വിഷയത്തിന്റെ ഷഫലം തടഞ്ഞുവച്ചിരിക്കുന്ന 100 വിദ്യാർഥികൾക്കുവേണ്ടിയുള്ള പരീക്ഷ 21ന് നടക്കും. പരീക്ഷകേന്ദ്രങ്ങൾക്ക് മാറ്റമില്ല. പരിക്ഷഫീസടയ്ക്കേണ്ടതില്ല. വിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2019 മേയിലെ രണ്ടാം സെമസ്റ്റർ ബിഎ മ്യൂസിക് വയലിൻ സിബിസിഎസ്, സിബിസിഎസ്എസ് (റെഗുലർ, ഇംപ്രൂവ്മെന്റ്, റീഅപ്പിയറൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ 17 മുതൽ 19 വരെ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) മേയ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് വൈവ 17 മുതൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
സംവരണ സീറ്റൊഴിവ്
സർവകലാശാല സ്കൂൾ ഓഫ് ബയോസയൻസസിൽ എംഎസ്സി ബയോകെമിസ്ട്രിക്കു പട്ടികവർഗ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. വിദ്യാർഥികൾ അസൽ രേഖകളുമായി 17ന് രാവിലെ 10ന് പഠനവകുപ്പിൽ എത്തണം.
വാക്ക് ഇൻ ഇന്റർവ്യൂ
വനിതാ ഹോസ്റ്റലുകളിലേക്കു കരാർ അടിസ്ഥാനത്തിൽ താത്കാലികമായി റസിഡന്റ് ട്യൂട്ടർമാരെ തെരഞ്ഞെടുക്കാനായി നാളെ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മാറ്റി. 24 ആണ് പുതിയ തീയതി. 04812733302.
പരീക്ഷഫലം
2019 ജനുവരിയിൽ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഫിൽ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് (സിഎസ്എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 നവംബറിലെ മൂന്നാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.
2018 ഡിസംബർ, 2019 ജനുവരി മാസങ്ങളിലെ നാലാം വർഷ ബിഎച്ച്എംഎസ് സ്പെഷൽ ബിരുദ മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.
2019 ജനുവരിയിലെ രണ്ടാം വർഷ (പഴയ സ്കീം) ബിഎസ്സി നഴ്സിംഗ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.