HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
മടിശയ്യ
മൃതനായ മകനു കിടക്കാൻ മലമുകളിൽ ആ മാതൃമടി സജ്ജമായി. കാലിത്തൊഴുത്തിൽ ചോരക്കുഞ്ഞായി പിറന്നവനുവേണ്ടി താൻ ആദ്യമായി വാത്സല്യത്തോടെ വിടർത്തിയ മടിത്തട്ട് കാൽവരിയിലെ കുരിശിൻ ചുവട്ടിൽ അവസാനമായി അവൾ വിരിച്ചിട്ടു. മൂന്നാണികളിൽനിന്ന് എടുക്കപ്പെട്ടവന് അമ്മമടിയിൽ അല്പനേരം അന്ത്യശയനം. മക്കളെത്ര വളർന്നാലും മാതാപിതാക്കളുടെ മടിത്തട്ടിനെക്കാൾ വലുതാവില്ലല്ലോ.
കാലിത്തൊഴുത്തിലെന്ന പോലെ കാൽവരിയിലും ആ തുണിത്തൊട്ടിലിൽ അവനൊരു ചോരക്കുഞ്ഞുതന്നെ. ഉദരത്തിൽ ഉയിരോടെ വഹിച്ചവനെ നിർജീവനായി തന്റെ ഉത്സംഗത്തിൽ അവൾ വഹിച്ചു. മക്കളുടെ മരണമാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ വേദന. തനിക്കു തലചായ്ക്കാൻ മണ്ണിൽ ഇടമില്ലെന്നു വിളിച്ചുപറഞ്ഞവൻ ഈ ഇത്തിരി മടിയിടത്തെ വിസ്മരിച്ചിരുന്നോ?
അതുകൊണ്ടാവാം അവനു മാത്രമായി ആ കുന്നിൻമീതെയും അവൾ തന്റെ മൃദുമടിശയ്യ മറക്കാതെ ഒരുക്കിവച്ചിരുന്നത്. ജീവിതത്തിൽ ദൈവത്തെ മുറുകെപ്പിടിക്കുന്നവർക്കു മനോദുഃഖങ്ങളുടെ മലമുകളിൽപോലും ശാന്തമായി കഴിയാൻ ഒരു മടിയോളമെങ്കിലും ഇടം അവിടുന്ന് മാറ്റിവയ്ക്കുമെന്നുള്ള ഉറപ്പ്.
മാതാപിതാക്കളാകാനുള്ള വിളി മഹനീയമായ ഒന്നാണ്. ഉത്തരവാദിത്തമുള്ള രക്ഷാകർത്താക്കളായി ജീവിക്കാനാണ് സഭ ദന്പതിമാരെ ആഹ്വാനം ചെയ്യുന്നത്. കുഞ്ഞുങ്ങൾക്കു ജന്മം നല്കി വിശ്വാസത്തിലും വിജ്ഞാനത്തിലും അവരെ വളർത്തി സഭയ്ക്കും സമൂഹത്തിനും സേവനം ചെയ്യുന്ന ഉത്തമ വ്യക്തിത്വങ്ങളാക്കി മാറ്റാനുള്ള ദൗത്യമാണ് അവർക്കുള്ളത്.
മാതൃപിതൃത്വങ്ങൾക്കു മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന, ഗർഭപാത്രങ്ങളെ കൊലക്കളങ്ങളായി മാറ്റുന്ന, കാമവെറിപൂണ്ടു കുരുന്നുകളെ കഴുത്തുഞെരിച്ചും ചുവരിലടിച്ചുമൊക്കെ കുരുതികൊടുക്കുന്ന അപ്പനമ്മമാരുള്ള ലോകത്തിൽ മാതൃകാമാതാപിതാക്കളാവുക എന്നത് ഗൗരവമേറിയ ഒരു ഉത്തരവാദിത്തമാണ്. മാതൃപിതൃത്വങ്ങളുടെ മഹനീയത കാത്തുസൂക്ഷിക്കാം.
അപ്പനമ്മമാരായിരിക്കുന്നതിൽ അഭിമാനിക്കാം. കുടുംബാംഗങ്ങൾക്ക് എപ്പോഴും അഭയമേകുന്ന മടിയിണകളായിരിക്കട്ടെ മാതാപിതാക്കളുടേത്. ആ ടെയെങ്കിലുമൊക്കെ മടിയിലിരുന്നു വളർന്നവരല്ലേ നാമും? ആരുടെയെങ്കിലുമൊക്കെ മടിയിൽക്കിടന്നായിരിക്കാം ചിലപ്പോൾ മരിക്കുന്നതും. മാതാപിതാക്കളോ സഹോദരങ്ങളോ ഒക്കെ മടിയിലിരുത്തി നമ്മെ പഠിപ്പിച്ച നല്ല പാഠങ്ങളൊന്നും മറക്കാതിരിക്കാം.
മടിത്തട്ട് കനിവിന്റെയും കരുതലിന്റെയും ഇടമാണ്. മറ്റുള്ളവരെപ്പറ്റി ചിന്തയും ശ്രദ്ധയും ഉള്ളവർക്കു മാത്രമേ മടിയുടെ ആവശ്യമുള്ളൂ. മറുള്ളവരുടെ നിസഹായതകളിൽ അവർക്കായി മടിയൊ രുക്കാൻ മടിക്കരുത്. ഒപ്പം, മാതാവിന്റെ മടിയിലൂടെ നാം യഥർഥത്തിൽ ആയിരിക്കേണ്ട പരലോകത്തെ പിതൃമടിയിലേക്കു പോകാനുള്ള വിളിയാണ് നമ്മുടേത് എന്നുകൂടി ഓർക്കാം. മറിയത്തിന്റെ മടിയായിരിക്കണം ഓരോ ക്രിസ്ത്യാനിയുടെയും മൃതിമഞ്ചം. അതിന് “അവൻ പറയുന്നതു പോലെ ചെയ്യുവിൻ’ എന്നുള്ള ആ അമ്മമൊഴികൾ അനുസരിക്കാം.
മഹിതോത്ഥാനം
കല്ലറയുടെ കവാടവും കടന്ന് കൈയും വീശി അവൻ നട
അടക്കം
ആൾക്കൂട്ടങ്ങളും അലമുറകളും ഇല്ലാതെയുള്ള ഒ
പാർശ്വഭേദനം
പടയാളിയൊരുവന്റെ പൈശാചിക പകപോക്കലോ, കുന്തമുനയുടെ മൂർച്ച കാണാനുള്ള കൊതി
മൃതി
മലമുകളിൽ മണ്ണിനും വിണ്ണിനും മധ്യേ ഒരു മരണം. പരിപാലിക്കാൻ വന്നവൻ തന്റെ ദൗത്യ
മുറവിളി
മരക്കുരിശിൽനിന്നും ഉച്ചസ്ഥായിയിൽ ഒരു നിലവിളി. പൂഴിയിലൂടെ നടന്ന കാലമത്രയും
മാതൃദാനം
മകനൊരുവന്റെ മാതൃദാനം. പ്രാണൻ പിരിയുന്നതിനുമുന്പ
ക്രൂശീകരണം
കാൽവരിയുടെ നെറുകയിൽ ഒരു ക്രൂശീകരണം കൂടി. മണ്ണിന്റെ മാറിൽ മരക്കുരിശാകുന്ന മ
നഗ്നത
ദാസന്റെ വേഷം ധരിച്ചു വിവസ്ത്രരെ ഉടുപ്പിക്കാൻ വന്നവന്റെ ദിവ്യവസ്ത്രം പകയുടെ ദാ
സാന്ത്വനം
സഹനങ്ങളുടെയും സങ്കടങ്ങളുടെയും നടുവഴിയിൽ ചില സാന്ത്വനവചസുകളുടെ സ്വരം. വിങ
താങ്ങ്
അബലർക്കു താങ്ങായി വന്നവൻ കുരിശിന്റെ കനത്താൽ താഴെവീഴാതിരിക
പ്രയാണം
നാളതുവരെ അവൻ നടന്ന വഴികളെല്ലാം കാൽവരിയിലേക്കു നീണ്ടുകിടന്ന പ്രധാനവീഥിയിൽ
പരിഹാസം
പടയാളികൾക്കും പരിസേവകർക്കും പരിഹാസപാത്രമായി പ്രത്തോറിയത്തിൽ അവൻ നിന്നു.
തുപ്പൽ
തിരുമുഖമാകെ തുപ്പൽത്തുള്ളികളാൽ നനഞ്ഞ് അവൻ നിന്നു. മാതാവിന്റെ മുത്തങ്ങളും, വ
മുൾമകുടം
മണ്ടനായ മന്നനെപ്പോലെ, അവഹേളനത്തിന്റെ അടയാളമായ
പ്രഹരം
അടിയകളേറ്റ ഇടയൻ അത്യധികം അവശനായി നിന്നു. കൽത്തൂണിൽ കെട്ടിയിട്ടു കുറുവടിയു
വിധി
വിധിയാളൻ വിധിക്കപ്പെട്ടു. കലിതുള്ളിനിന്ന കാപാലികരുടെ കണ്ഠനാളങ്ങൾക്കു കൂടുത
കുറ്റാരോപണം
ഉറ്റവനായി ഒരു രാവിൽ പുല്ക്കൂട്ടിൽ പിറന്നവൻ കുറ്റക്കാരനായി മറ്റൊരു രാവിൽ പ്ര
തിരസ്കരണം
താൻ തെരഞ്ഞെടുത്തവരാൽ തന്നെ തിരസ്കൃതനായി അവൻ നിന്നു. പ്രാണനുതു
വിലങ്ങ്
വിമോചകന്റെ വിശുദ്ധ പാണികളിൽ വിലങ്ങുവീണ ഒരു രാത്രി. അന്ധത നീക്കാൻ വന്നവനെ അ
ഒറ്റ്
പിടിച്ചവയൊക്കെ ദിക്കിൽ കൊണ്ടെക്കെട്ടിയെന്ന മട്ടിൽ രാത്രിയുടെ ചുമരിൽ ചാർത്തപ
രക്തസ്വേദം
ഗത്സെമനിയിൽ ഗദ്ഗദങ്ങളുടെ ആധിക്യത്തിൽ അവന്റെ മൃദുമേനിയി
അഭിഷേകം
അന്ത്യം അടുത്തപ്പോഴും അത്താഴമൊരുക്കാൻ അവൻ മറന്നില്ല. അപ്പമായി അവതരിച്ച് അന
അർഥന
ആ രാത്രിയിൽ സൈത്തുതോട്ടത്തിൽ അതിതീക്ഷ്ണമായി അവൻ പ്രാർഥിച്ചു.
പാദക്ഷാളനം
അരത്താലം വെള്ളത്തിന്റെയും അരയിൽ ചുറ്റിയ ഒരുമുറി വെള്ളക്കച്ചയുടെയുമൊക്കെ അന
അഭിഷേകം
സുഗന്ധസസ്യങ്ങളുടെയും പരിമളദ്രവ്യങ്ങളുടെയും നാഥനായവനു തന്റെ വാഴ്വിലെ വാസ
ഗൂഢാലോചന
ദുഷ്ടതയെ അഗ്രമൂലം നിർമാർജനം ചെയ്യാൻ വന്നതുകൊണ്ടുതന്നെ ദുഷ്ടഹൃദയർ അവനെ ഭയ
വിലാപം
മനം മുറിഞ്ഞവർക്കു സാന്ത്വനമായി അണഞ്ഞവന്റെ അന്തരം
ദാഹം
പാറയിൽനിന്നു പോലും പച്ചവെള്ളം പുറപ്പെടുവിക്കാൻ കഴിവുള്ളവന്റെ തൊണ്ടവരണ്ടു.
വിശപ്പ്
വിതയും വിളവെടുപ്പുമില്ലാത്ത വാനിലെ പതംഗങ്ങളുടെ വയറുനിറയ്ക്കുന്നവനും, കല്ലു
ശുദ്ധീകരണം
അത്യസാധാരണമായ ഒരു ശുദ്ധീകരണരംഗത്തിന് ആ ദേവാലയം വേദിയായി. വിശുദ്ധീകരണത്ത
വരവേല്പ്
ജെറുസലം പുരിയുടെ പാതയോരങ്ങൾ അന്ന് പതിവിലേറെ ജനസാന്ദ്രമായതും ഒലിവുശിഖരങ്
രൂപാന്തരീകരണം
താബോർഗിരി അന്ന് തങ്കവർണമണിഞ്ഞു. സൂര്യവദനനും, ശുഭ്രവസ്ത്രധാരിയുമായ അവന്റ
തെറ്റിദ്ധാരണ
മൂന്നു വർഷം മാത്രം നീണ്ട പൊതുജീവിതത്തിനിടയിൽ ഇത്രയേറെ തെറ്റിദ്ധരിക്കപെട്ട വേ
അവഗണന
സകലരെയും പരിഗണിക്കാൻ വന്നവന് അവഗണനയുടെ അനുഭവം. എല്ലാവരെയും ഏറ്റെടുക്കാൻ
ആനന്ദം
അവഗണനയും തെറ്റിദ്ധാരണയും വിശപ്പും ദാഹവുമൊക്കെ ജീവിതത്തെ അലട്ടിയിരുന്നപ്പൊ
തെരഞ്ഞെടുപ്പ്
എല്ലാവർക്കും വേണ്ടിയായിരുന്നു വചനമായുള്ള അവന്റെ ആഗ
പരീക്ഷണം
അടുത്തും അകന്നും പ്രലോഭനങ്ങൾ അവനെ വിടാതെ നിന്നിരുന്നു. വരണ്ടുകീറിയ മരുഭൂമി
ഉപവാസം
വരണ്ടുണങ്ങിയ മണലാരണ്യത്തിലെ അവന്റെ ഉപവാസത്തിനു തീവ്രത ഏറെയായിരുന്നു. കാഠി
റൂഹാഗമം
ജോർദ്ദാനുമുകളിൽ ആത്മാവ് അരിപ്രാവായി അവന്റെമേൽ ഇറങ്ങി. ജോർദ്ദാനിലെ ജലത്താ
സ്നാനം
കാലങ്ങളായി താൻ കാത്തുകിടന്നവന്റെ കാല്പാദങ്ങൾ തന്നിലെ തണുത്തനീരിൽ നനഞ്ഞമാത്
രഹസ്യവാസം
മണ്ണിലെ മുപ്പത്തിമൂന്നു വർഷം നീണ്ട തന്റെ ജീവിതത്തിന്റെ പ
വളർച്ച
നസറത്തിലെ കൊച്ചുവീട്ടിൽ മാതാപിതാക്കളുടെ സംരക്ഷണയിലും ശിക്ഷ
നഷ്ടപ്പെടൽ
തിരുനാളിന്റെ ആഘോഷങ്ങളാൽ ജനനിബിഡവും സ്വരമുഖരി
അർപ്പണം
ജറുസലം ദേവാലയത്തിലെ തിരക്കുകൾക്കിടയിൽ അധികമാ
മടക്കം
മാനവവിമോചകൻ മടങ്ങിവന്നു. ഒളിയിടത്തിൽ ഒടുങ്ങേണ്ടതായിരുന്നില്ല വാഴ്വിലെ അ
അഭയാർഥിത്വം
അടിമത്തത്തിന്റെ അപരനാമമായ ഈജിപ്തിൽ താത്കാലികങ്ങളുടെമീതേ അരക്ഷിതാവസ്ഥയു
പലായനം
പാതിരാവിൽ പരദേശത്തേക്കു പ്രാണരക്ഷാർഥം ഒരു പലായനം. കുഞ്ഞായിപ്പിറന്ന രക്ഷകനെ
നാമകരണം
നിദ്രയിൽനിന്നുണർന്ന ജോസഫ് മറിയത്തെ ഭാര്യയായി സ്വീകരിക്കുകയും, കുഞ്ഞിനു “യേശു
ജനി
താപസവഴിയേയുള്ള തീർഥാടനം തുടങ്ങുകയാണ്. വലിയ നോന്പിന്റെ വി
Latest News
മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു
പടക്കം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്ക്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
ഹോട്ടലിൽ വ്യാജ ബോംബ് ഭീഷണി; പോലീസ് പരിശോധന നടത്തി
മുഖ്യമന്ത്രിയുടെ പോലീസ് മെഡല് തത്കാലം അജിത് കുമാറിന് നല്കില്ല
Latest News
മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു
പടക്കം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്ക്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
ഹോട്ടലിൽ വ്യാജ ബോംബ് ഭീഷണി; പോലീസ് പരിശോധന നടത്തി
മുഖ്യമന്ത്രിയുടെ പോലീസ് മെഡല് തത്കാലം അജിത് കുമാറിന് നല്കില്ല
Top