ഓ​ട്ടി​സം, ശ്ര​ദ്ധ​ക്കു​റ​വ്, മാ​ന​സി​ക പ്രശ്നങ്ങൾ; പ​രി​ഹാ​ര​വു​മാ​യി കോ​ട്ട​യ​ത്തൊ​രു ന്യൂ​റോ സൈ​ക്യാ​ട്രി സെ​ന്‍റ​ര്‍
കോ​ട്ട​യം എം​സി റോ​ഡ് പ​ള്ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന "ബ്രെ​യി​ൻ വ​ർ​ക്ക്സ് ന്യൂ​റോ-​സൈ​ക്യാ​ട്രി സെ​ന്‍റ​റി​ൽ' ന്യൂ​റോ സൈ​ക്യാ​ട്രി​സ്റ്റ്, ജ​ന​റ​ൽ സൈ​ക്യാ​ട്രി​സ്റ്റ്, ചൈ​ൽ​ഡ് സ്പെ​ഷ​ലി​സ്റ്റ്, സൈ​ക്കോ​ള​ജി​സ്റ്റ്, സ്പീ​ച്ച് തെ​റാ​പ്പി​സ്റ്റ്, ഒ​ക്യു​പേ​ഷ​ണ​ൽ തെ​റാ​പ്പി​സ്റ്റ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ മു​ഴു​വ​ൻ​സ​മ​യ സേ​വ​നം ല​ഭ്യ​മാ​ണ്.

ഓ​ട്ടി​സം, ശ്ര​ദ്ധ​ക്കു​റ​വ്, ഹൈ​പ്പ​ര്‍ ആ​ക്ടി​വി​റ്റി, സ്വ​ഭാ​വ വൈ​ക​ല്യ​ങ്ങ​ള്‍ തു​ട​ങ്ങി കു​ട്ടി​ക​ളെ ബാ​ധി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ മാ​താ​പി​താ​ക്ക​ളെ ഏ​റെ അ​ല​ട്ടു​ന്നു​ണ്ട്. ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ല്‍ മു​തി​ര്‍​ന്ന​വ​ര്‍​ക്കു​ള്ള മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളും കൂ​ടി​വ​രു​ന്നു. പ​തി​ന​ഞ്ച് വ​ര്‍​ഷ​ത്തി​ല്‍ ഏ​റെ​യാ​യി ബ്രി​ട്ട​നി​ല്‍ പ്ര​വ​ര്‍​ത്തി പ​രി​ച​യ​മു​ള്ള ന്യൂ​റോ-​സൈ​ക്യാ​ട്രി​സ്റ്റാ​യ ഡോ. ​ജോ​ബി സ്‌​ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും കു​ട്ടി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും ഒ​രു പ​രി​ഹാ​രം കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജൂ​ലൈ 2020 ആ​രം​ഭി​ച്ച​താ​ണ് "ബ്രെ​യി​ൻ വ​ർ​ക്ക്സ് ന്യൂ​റോ-​സൈ​ക്യാ​ട്രി സെ​ന്‍റ​ർ'. സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ ഒ​രു ന്യൂ​റോ സൈ​ക്യാ​ട്രി ക്ലി​നി​ക് ആ​രം​ഭി​ക്കു​ക എ​ന്ന ത​ന്‍റെ സ്വ​പ്‌​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡോ. ​ജോ​ബി കോ​ട്ട​യം പ​ള്ള​ത്ത് കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കു​മാ​യി ബ്രെ​യി​ന്‍ വ​ര്‍​ക്ക്സ് ന്യൂ​റോ-​സൈ​ക്യാ​ട്രി സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്ന​ത്.

കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കു​മാ​യി ത​യാ​റാ​ക്കി​യി​ട്ടു​ള്ള ആ​ധു​നി​ക ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ബ്രെ​യി​ൻ വ​ർ​ക്ക്സ് ന്യൂ​റോ-​സൈ​ക്യാ​ട്രി സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
മ​ള്‍​ട്ടി-​ഡി​സി​പ്ലി​ന​റി ടീ​മി​ന്‍റെ പ്രാ​ഗ​ത്ഭ്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലൂ​ടെ​യും വി​ല​യി​രു​ത്ത​ലു​ക​ളി​ലൂ​ടെ​യും ബ​യോ-​സൈ​ക്കോ-​സോ​ഷ്യ​ല്‍ മോ​ഡ​ല്‍ ചി​കി​ത്സാ രീ​തി​യി​ലൂ​ടെ​യും ഏ​തു ത​ര​ത്തി​ലു​ള്ള മാ​ന​സി​കാ​രോ​ഗ്യ ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്കും പ​രി​ഹാ​രം കാ​ണു​ക​യാ​ണ് ക്ലി​നി​ക്കി​ന്‍റെ ല​ക്ഷ്യം.For Booking: 8086093179, 9495373298കു​ട്ടി​ക​ള്‍​ക്കു​ള്ള സേ​വ​ന​ങ്ങ​ള്‍ഓ​ട്ടി​സം, ഹൈ​പ്പ​ര്‍ ആ​ക്ടി​വി​റ്റി, പ​ഠ​ന വൈ​ക​ല്യ​ങ്ങ​ള്‍, പെ​രു​മാ​റ്റ പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്നി​വ കു​ട്ടി​ക​ളെ ബാ​ധി​ക്കു​ന്ന വ​ള​രെ സാ​ധാ​ര​ണ​വും എ​ന്നാ​ല്‍ ഗൗ​ര​വ​മു​ള്ള​തു​മാ​യ അ​വ​സ്ഥ​ക​ളാ​ണ്. ഈ ​അ​വ​സ്ഥ​ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ മാ​താ​പി​താ​ക്ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടാ​ണ്. അ​ധ്യാ​പ​ക​ര്‍​ക്ക് കൈ​കാ​ര്യം ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ മാ​താ​പി​താ​ക്ക​ളോ​ട് നി​ര​ന്ത​രം കു​ട്ടി​ക​ളെ​ക്കു​റി​ച്ച് പ​രാ​തി​പ്പെ​ടു​ന്നു. ഇ​ത്ത​രം കു​ട്ടി​ക​ള്‍​ക്കും മാ​താ​പി​താ​ക്ക​ള്‍​ക്കും വി​ദ​ഗ്ധ സ​ഹാ​യ​വും ഉ​ചി​ത​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ളും ആ​വ​ശ്യ​മാ​ണ്. ബ്രെ​യി​ന്‍ വ​ര്‍​ക്‌​സ് ന്യൂ​റോ സൈ​ക്യാ​ട്രി സെ​ന്‍റ​ര്‍ കു​ട്ടി​ക​ള്‍​ക്കാ​യി നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കം​പ്ലീ​റ്റ് ഓ​ട്ടി​സം കെ​യ​ര്‍

സം​സാ​ര​ത്തി​നു​ള്ള കാ​ല​താ​മ​സം, സാ​മൂ​ഹി​ക ഇ​ട​പെ​ട​ല്‍ കു​റ​യ​ൽ, പെ​രു​മാ​റ്റ വൈ​ക​ല്യ​ങ്ങ​ള്‍ എ​ന്നീ മൂ​ന്നു മേ​ഖ​ല​ക​ളി​ലാ​ണ് ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​കാ​റു​ള്ള​ത്. ബ്രെ​യി​ൻ വ​ർ​ക്ക്സ് ന്യൂ​റോ-​സൈ​ക്യാ​ട്രി സെ​ന്‍റ​റി​ൽ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ന്യൂ​റോ സൈ​ക്യാ​ട്രി​സ്റ്റ്, സൈ​ക്കോ​ള​ജി​സ്റ്റ്, സ്പീ​ച്ച് തെ​റാ​പ്പി​സ്റ്റ് എ​ന്നി​വ​രു​ടെ വി​ശ​ദ​മാ​യ വി​ല​യി​രു​ത്ത​ലു​ക​ള്‍​ക്കു​ശേ​ഷ​മാ​ണ് ഓ​ട്ടി​സം നി​ര്‍​ണ​യി​ക്കു​ന്ന​ത്.

പ്രാ​രം​ഭ വി​ല​യി​രു​ത്ത​ല്‍, രോ​ഗ​നി​ര്‍​ണ​യം, സ്പീ​ച്ച് തെ​റാ​പ്പി സെ​ക്ഷ​നു​ക​ൾ, ബി​ഹേ​വി​യ​റ​ല്‍ തെ​റാ​പ്പി, ഒ​ക്യു​പേ​ഷ​ണ​ല്‍ തെ​റാ​പ്പി സെ​ക്ഷ​നു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന സ​മ്പൂ​ര്‍​ണ ഓ​ട്ടി​സം കെ​യ​ര്‍ പാ​ക്കേ​ജാ​ണ് ക്ല​നി​ക്കി​ൽ ല​ഭ്യ​മാ​വു​ക. രോ​ഗ​നി​ര്‍​ണ​യ​ത്തെ​ക്കു​റി​ച്ചും ചി​കി​ത്സാ പ​ദ്ധ​തി​യെ​ക്കു​റി​ച്ചും ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ളും വി​ശ​ദീ​ക​ര​ണ​വും മാ​താ​പി​താ​ക്ക​ള്‍​ക്ക് ന​ല്‍​കു​ക​യും ചെ​യ്യും.

ഹൈ​പ്പ​ര്‍ ആ​ക്ടി​വി​റ്റി പ​രി​ച​ര​ണ​വും ചി​കി​ത്സ​യും

ശ്ര​ദ്ധ​ക്കു​റ​വ്, ഹൈ​പ്പ​ര്‍ ആ​ക്ടി​വി​റ്റി, ഇം​പ​ള്‍​സി​വി​റ്റി എ​ന്നി​വ​യാ​ണ് ഹൈ​പ്പ​ര്‍ ആ​ക്ടി​വി​റ്റി ഡി​സോ​ര്‍​ഡ​റി​ന്‍റെ മൂ​ന്നു പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. ഈ ​അ​വ​സ്ഥ​യി​ലു​ള്ള കു​ട്ടി​ക​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ മ​രു​ന്നു​ക​ളു​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ കു​ട്ടി​ക​ളി​ലെ സ്‌​കോ​ളാ​സ്റ്റി​ക് പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ബ്രെ​യി​ൻ വ​ർ​ക്ക്സ് ന്യൂ​റോ-​സൈ​ക്യാ​ട്രി സെ​ന്‍റ​റി​ൽ ആ​വ​ശ്യ​മെ​ങ്കി​ല്‍ മ​രു​ന്നു ചി​കി​ത്സ, ബി​ഹേ​വി​യ​റ​ല്‍ തെ​റാ​പ്പി, ര​ക്ഷാ​ക​ര്‍​തൃ​പ​രി​ശീ​ല​ന സെ​ഷ​നു​ക​ള്‍ എ​ന്നി​വ ന​ല്‍​കു​ന്നു.

പ​ഠ​ന, പെ​രു​മാ​റ്റ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​ള്ള ചി​കി​ത്സ

കു​ട്ടി​ക​ളി​ലെ പെ​രു​മാ​റ്റ പ്ര​ശ്‌​ന​ങ്ങ​ളും പ​ഠ​ന വൈ​ക​ല്യ​വും ത​മ്മി​ല്‍ അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. ബി​ഹേ​വി​യ​ര്‍ തെ​റാ​പ്പി, കൗ​ണ്‍​സ​ലിം​ഗ്, റി​വാ​ര്‍​ഡ് സി​സ്റ്റം, ആ​ക്ടി​വി​റ്റി ഷെ​ഡ്യൂ​ളിം​ഗ്, ഫാ​മി​ലി തെ​റാ​പ്പി തു​ട​ങ്ങി​യ​വ​യി​ലൂ​ടെ കു​ഞ്ഞു​ങ്ങ​ളു​ടെ പ​ഠ​ന​വൈ​ക​ല്യ​വും പെ​രു​മാ​റ്റ പ്ര​ശ്‌​ന​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്യു​ന്നു.

ഫോ​ണ്‍, ഇ​ന്‍റ​ര്‍​നെ​റ്റ് ആ​സ​ക്തി​ക്കു​ള്ള ചി​കി​ത്സ

കോ​വി​ഡ് കാ​ല​ത്ത് ധാ​രാ​ളം കു​ട്ടി​ക​ള്‍ ഇ​ന്‍റ​ര്‍​നെ​റ്റി​നും മൊ​ബൈ​ല്‍ ഫോ​ണി​നും അ​ടി​മ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. അ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് ഒ​രു പ​രി​ഹാ​രം കാ​ണാ​നും ആ​വ​ശ്യ​മാ​യ മാ​ന​സി​ക ചി​കി​ത്സ ന​ല്‍​കാ​നും സ​മ​ഗ്ര​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ക്ല​നി​ക്കി​ൽ ല​ഭ്യ​മാ​ണ്. കൗ​ണ്‍​സി​ലിം​ഗി​യും പെ​രു​മാ​റ്റ പ​രി​ഷ്‌​ക​ര​ണ​ത്തി​ന്‍റെ​യും രൂ​പ​ത്തി​ലാ​ണ് ഇ​ത് സാ​ധ്യ​മാ​ക്കു​ന്ന​ത്.

സ്പീ​ച്ച് തെ​റാ​പ്പി സേ​വ​ന​ങ്ങ​ള്‍

സ്പീ​ച്ച് തെ​റാ​പ്പി​സ്റ്റി​ന്‍റെ സേ​വ​നം ബ്രെ​യി​ൻ വ​ർ​ക്ക്സ് ന്യൂ​റോ-​സൈ​ക്യാ​ട്രി സെ​ന്‍റ​റി​ൽ ല​ഭ്യ​മാ​ണ്. സം​സാ​ര കാ​ല​താ​മ​സം, സം​സാ​ര സ്ഫു​ട​ത കു​റ​വ്, വി​ക്ക് എ​ന്നി​വ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഈ ​സേ​വ​നം പ്ര​യോ​ജ​ന​ക​ര​മാ​ണ്. ഓ​രോ കു​ട്ടി​ക്കും വ്യ​ക്തി​ഗ​ത പ​രി​ച​ര​ണം വാ​ഗ്ദാ​നം ചെ​യ്യു​ക​യും മാ​താ​പി​താ​ക്ക​ള്‍​ക്കും സ്പീ​ച്ച് തെ​റാ​പ്പി പ​രി​ശീ​ല​നം ന​ല്‍​കു​ക​യും ചെ​യ്യു​ന്നു. മാ​താ​പി​താ​ക്ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക​യും മാ​താ​പി​താ​ക്ക​ളു​മാ​യും അ​ധ്യാ​പ​ക​രു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് ഈ ​ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.


ഒക്കുപ്പേഷണൽ തെറാപ്പി സേവനങ്ങൾ

ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി എന്നിവയുള്ള കുട്ടികൾക്ക് പെരുമാറ്റ വൈകല്യങ്ങൾ, സാമൂഹിക ഇടപെടലിനോടുള്ള താത്പര്യമില്ലായ്മ, പഠന വൈകല്യങ്ങൾ എന്നിവ സാധാരണമാണ്. ഒക്കുപ്പേഷണൽ തെറാപ്പിയിലൂടെ ഇതിനു പരിഹാരം കണ്ടെത്തുവാൻ സാധിക്കും.

പ്രത്യേകം ക്രമീകരിച്ച ഒക്കുപ്പേഷണൽ തെറാപ്പി റൂമിൽ വിദഗ്ധ പരിശീലനവും തെറാപ്പിയും മുഴുവൻ സമയം ഇവിടെ ലഭ്യമാണ്.

മു​തി​ര്‍​ന്ന​വ​ര്‍​ക്കു​ള്ള സേ​വ​ന​ങ്ങ​ള്‍

എ​ല്ലാ രോ​ഗി​ക​ള്‍​ക്കും പൂ​ര്‍​ണ​മാ​യ സ്വ​കാ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് ബ്രെ​യി​ൻ വ​ർ​ക്ക്സ് ന്യൂ​റോ-​സൈ​ക്യാ​ട്രി സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം. വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി ഗാ​ര്‍​ഹി​ക ചി​കി​ത്സ​യും ല​ഭ്യ​മാ​ണ്. ക്ലി​നി​ക്കി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യാ​ത്ത രോ​ഗി​ക​ള്‍​ക്കാ​യി വീ​ഡി​യോ ക​ണ്‍​സ​ള്‍​ട്ടേ​ഷ​നു​ക​ളും ടെ​ലി​ഫോ​ണ്‍ ക​ണ്‍​സ​ള്‍​ട്ടേ​ഷ​നും ല​ഭ്യ​മാ​ണ്.

എ​ല്ലാ ക​ണ്‍​സ​ള്‍​ട്ടേ​ഷ​നു​ക​ള്‍​ക്കു​മാ​യി നി​ര്‍​ദ്ദി​ഷ്ട അ​പ്പോ​യി​ൻ​മെ​ന്‍റ് സ്ലോ​ട്ടു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ രോ​ഗി​ക​ള്‍​ക്ക് ദീ​ര്‍​ഘ​നേ​രം കാ​ത്തി​രി​ക്കേ​ണ്ട ആ​വ​ശ്യ​വു​മി​ല്ല. മു​തി​ര്‍​ന്ന​വ​രു​ടെ എ​ല്ലാ​ത്ത​രം മാ​ന​സി​കാ​രോ​ഗ്യ ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്കു​മു​ള്ള പ​രി​ഹാ​രം ബ്രെ​യി​ൻ വ​ർ​ക്ക്സ് ന്യൂ​റോ-​സൈ​ക്യാ​ട്രി സെ​ന്‍റ​റി​ൽ ല​ഭ്യ​മാ​ണ്.

ഡി-​അ​ഡി​ക്ഷ​ന്‍ സേ​വ​ന​ങ്ങ​ള്‍

മ​ദ്യം, ക​ഞ്ചാ​വ്, പു​ക​വ​ലി, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യോ​ട് ആ​സ​ക്തി​യു​ള്ള​വ​ര്‍​ക്ക് അ​തി​ൽ​നി​ന്നും മു​ക്തി ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ് ഈ ​സേ​വ​ന​ങ്ങ​ൾ. മ​രു​ന്നും കൗ​ണ്‍​സി​ലിം​ഗും ഉ​പ​യോ​ഗി​ച്ചു​ള്ള ചി​കി​ത്സാ രീ​തി​യാ​ണ് ഇ​ത്. ചൂ​താ​ട്ടം, ഇ​ന്‍റ​ര്‍​നെ​റ്റ്, ഫോ​ണ്‍ ആ​സ​ക്തി എ​ന്നി​വ​യ്ക്കു​ള്ള കൗ​ണ്‍​സ​ലിം​ഗും ചി​കി​ത്സ​യും ക്ലി​നി​ക്കി​ല്‍ ല​ഭ്യ​മാ​ണ്.

ഡി​പ്ര​ഷ​ന്‍ ആ​ന്‍​ഡ് ആം​ഗ്സൈ​റ്റി ക്ലി​നി​ക്

വി​ഷാ​ദം, ഉ​ത്ക​ണ്ഠ, ഒ​ബ്‌​സ​സീ​വ്-​കം​പ​ള്‍​സീ​വ് ഡി​സോ​ര്‍​ഡ​ര്‍ തു​ട​ങ്ങി​യ സാ​ധാ​ര​ണ മാ​ന​സി​കാ​രോ​ഗ്യ ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്കു​ള്ള ചി​കി​ത്സ​യും ബ്രെ​യി​ൻ വ​ർ​ക്ക്സ് ന്യൂ​റോ-​സൈ​ക്യാ​ട്രി സെ​ന്‍റ​റി​ൽ ല​ഭ്യ​മാ​ണ്. ഇ​തി​നാ​യി ന്യൂ​റോ-​സൈ​ക്യാ​ട്രി​സ്റ്റ്, സൈ​ക്യാ​ട്രി​സ്റ്റ്, സൈ​ക്കോ​ള​ജി​സ്റ്റ് എ​ന്നി​വ​ർ സേ​വ​ന സ​ന്ന​ദ്ധ​രാ​യു​ണ്ട്. കോ​ഗ്നി​റ്റീ​വ് ബി​ഹേ​വി​യ​റ​ല്‍ തെ​റാ​പ്പി (CBT), ഇ​ന്‍റ​ര്‍-​പേ​ഴ്‌​സ​ണ​ല്‍ തെ​റാ​പ്പി (IPT), എ​ക്‌​സ്‌​പോ​ഷ​ര്‍ ആ​ന്‍​ഡ് റെ​സ്‌​പോ​ണ്‍​സ് പ്രി​വ​ന്‍​ഷ​ന്‍ (ERP) തു​ട​ങ്ങി​യ പ്ര​ത്യേ​ക​ത​രം സൈ​ക്കോ​ള​ജി/​കൗ​ണ്‍​സ​ലിം​ഗ് സെ​ക്ഷ​നു​ക​ളും ന​ല്‍​കു​ന്നു.

സൈ​ക്കോ​ട്ടി​ക് ഡി​സോ​ര്‍​ഡേ​ഴ്‌​സ് ക്ലി​നി​ക്

സ്‌​കീ​സോ​ഫ്രീ​നി​യ, ഡ്ര​ഗ് ഇ​ന്‍​ഡ്യൂ​സ്ഡ് സൈ​ക്കോ​സി​സ്, ബൈ​പോ​ളാ​ര്‍ തു​ട​ങ്ങി​യ മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും വി​ദ​ഗ്ധ​മാ​യ ചി​കി​ത്സ​യും ന​ൽ​കു​ന്നു. ആ​വ​ശ്യ​മെ​ങ്കി​ല്‍ കി​ട​ത്തി ചി​കി​ത്സ​യും ല​ഭ്യ​മാ​ണ്.

മെ​മ്മ​റി ക്ലി​നി​ക്

പ്രാ​യ​മാ​യ​വ​രി​ലു​ള്ള ഓ​ര്‍​മ ത​ക​രാ​റു​ക​ള്‍​ക്ക് സ​മ​യോ​ചി​ത​മാ​യ തി​രി​ച്ച​റി​യ​ലും ചി​കി​ത്സ​യും ആ​വ​ശ്യ​മാ​ണ്. അ​ല്‍​ഷി​മേ​ഴ്‌​സ് ഡി​മെ​ന്‍​ഷ്യ, വാ​സ്‌​കു​ല​ര്‍ ഡി​മെ​ന്‍​ഷ്യ, പാ​ര്‍​ക്കി​ന്‍​സ​ണ്‍​സ് രോ​ഗം, പ​ക്ഷാ​ഘാ​തം, ത​ല​യ്‌​ക്കേ​റ്റ പ​രു​ക്ക് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ര്‍​മ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് സ്‌​പെ​ഷ​ലി​സ്റ്റ് ന്യൂ​റോ - സൈ​ക്യാ​ട്രി​ക് ചി​കി​ത്സ ന​ൽ​കു​ന്നു.

സ​മ്മ​ര്‍​ദ്ദം, ഉ​റ​ക്ക ത​ക​രാ​റു​ക​ള്‍ എ​ന്നി​വ​യ്ക്കു​ള്ള പൂ​ര്‍​ണ ചി​കി​ത്സ

സ​മ്മ​ര്‍​ദ്ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍, ഉ​റ​ക്ക ത​ക​രാ​റു​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ആ​ളു​ക​ള്‍​ക്കാ​യി ചി​കി​ത്സ​യും കൗ​ണ്‍​സ​ലിം​ഗ് സെ​ഷ​നു​ക​ളും ല​ഭ്യ​മാ​ണ്. ഉ​റ​ക്ക​ക്കു​റ​വ്, ഉ​റ​ക്ക​ത്തി​ല്‍ ന​ട​ത്തം തു​ട​ങ്ങി​യ വി​വി​ധ​ത​രം ഉ​റ​ക്ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കാ​യി ബ്രെ​യി​ൻ വ​ർ​ക്ക്സ് ന്യൂ​റോ-​സൈ​ക്യാ​ട്രി സെ​ന്‍റ​ർ പൂ​ര്‍​ണ​മാ​യ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ന​ല്‍​കു​ന്നു.

മു​തി​ര്‍​ന്ന​വ​ര്‍​ക്കു​ള്ള സ്പീ​ച്ച് തെ​റാ​പ്പി

പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നും അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്നും സം​സാ​ര​ശേ​ഷി ന​ഷ്ട​പ്പെ​ട്ട മു​തി​ര്‍​ന്ന​വ​ര്‍​ക്കും പ്രാ​യ​മാ​യ​വ​ര്‍​ക്കും ബ്രെ​യി​ൻ വ​ർ​ക്ക്സ് ന്യൂ​റോ-​സൈ​ക്യാ​ട്രി സെ​ന്‍റ​റി​ൽ സ്പീ​ച്ച് തെ​റാ​പ്പി ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

സൈ​ക്കോ​ള​ജി സേ​വ​ന​ങ്ങ​ള്‍

ഞ​ങ്ങ​ളു​ടെ മ​ള്‍​ട്ടി-​ഡി​സി​പ്ലി​ന​റി ടീ​മി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി​സ്റ്റി​ന്‍റെ സേ​വ​നം ഈ ​ക്ലി​നി​ക്കി​ല്‍ ല​ഭ്യ​മാ​ണ്. സ​മ​ഗ്ര​മാ​യ വി​ല​യി​രു​ത്ത​ലു​ക​ള്‍ പി​ന്തു​ട​ര്‍​ന്ന് രോ​ഗി​ക​ളു​ടെ വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി വി​വി​ധ​ത​രം സൈ​ക്കോ​ള​ജി സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്നു. കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കൗ​ണ്‍​സ​ലിം​ഗും ല​ഭ്യ​മാ​ണ്. പ​ഠ​ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ള്ള കു​ട്ടി​ക​ള്‍​ക്കാ​യി ഐ​ക്യു വി​ല​യി​രു​ത്ത​ലു​ക​ള്‍ ന​ട​ത്തു​ന്നു.Dr. Joby Scaria
Senior Consultant
Neuro - Psychiatrist and Medical
Director, Brainworks,
Pallom, Kottayam

Booking Number
8086093179, 9495373298

Website: www.mybrainworks.in
Email: [email protected]
Address: Brainworks Neuro-Psychiatry Centre
Chirayil Sosa’s Plaza
M.C Road, Pallom, Kottayam 686007.
Ph: 9495373298, 8086093179

Brain Works Team

Dr. Joby Scaria,
MBBS, MRCPsych, M.ScP, MEHDN, CCT (UK)
Senior Consultant
Neuro- Psychiatrist

Dr. Sivin P. Sam
MBBS, MD, DNB (Psychiatry)
Consultant Psychiatrist

Ms. Renu Kurian
M.Sc Practice Manager

Ms. Mahima Bency
M.Sc Psychology Counselling Psychologist

Ms. Dona Thomas
M.Sc. Speech Therapist