രാജ്യത്തെ വാണിജ്യ മേഖലയിൽ ഓരോ വർഷവും ആയിരക്കണക്കിനു തൊഴിൽ അവസരങ്ങളാണു വന്നു ചേരുന്നത്. ലക്ഷങ്ങളുടെയും കോടികളുടെയും കണക്കു പറയുന്ന വാണിജ്യ മേഖലയുടെ ഭാഗമാകാൻ കൊമേഴ്സ് പഠനം വഴി സാധിക്കും. എസ്എസ്എൽസിക്കു ശേഷം കൊമേഴ്സ് പഠനം ആരംഭിക്കാൻ നിരവധി അവസരങ്ങളാണു വിദ്യാർഥികളെ കാത്തിരിക്കുന്നത്. കൊമേഴ്സുമായി ബന്ധപ്പെട്ട് ഏതൊക്കെ കോഴ്സുകൾ പഠിക്കണം, എവിടെയൊക്കെ ഇതിനുള്ള സൗകര്യമുണ്ട്, ഇതിനുള്ള വിദ്യാഭ്യാസ യോഗ്യതകൾ എന്തൊക്കെയാണ്, ഫീസിനത്തിൽ എത്ര രൂപ വരെ ചെലവു വരും, പഠന ശേഷമുള്ള അവസരങ്ങൾ തുടങ്ങിയവ വിശദമായി പരിചയപ്പെടുത്തുന്നു.
<യ>ഹയർസെക്കൻഡറി പഠനംയ>
എസ്എസ്എൽസി ക്ക് ശേഷം പഠിക്കാനുള്ള അവസരങ്ങൾ ഇന്ന് കേരളത്തിൽ ഒരുപാട് ഉണ്ട്. റെഗുലറായോ തുല്യതാ പഠനത്തിൽ കൂടിയോ മെട്രിക്കുലേഷൻ പാസായ ഏതൊരു വ്യക്‌തിക്കും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയർസെക്കൻഡറി പഠനത്തിന് ചേർന്നോ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിഎച്ച്എസ്ഇ കോഴ്സിന് ചേർന്നോ തുടർ പഠനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.
ഹയർസെക്കൻഡറി കൊമേഴ്സ് ഉപരിപഠനത്തിനായി തെരഞ്ഞെടുക്കുന്നവർക്ക് നാലു ഗ്രൂപ്പുകളി
ലായി കൊമേ ഴ്സ് പഠനത്തിന് അവസരമൊരുക്കിയിരിക്കുന്നു.
കൊമേഴ്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ ആണ് ഒന്ന്. ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ. കൊമേഴ്സ് വിത്ത് മാത്സ്: ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, മാത്സ്. കൊമേഴ്സ് വിത്ത് പൊളിറ്റിക്സ്: ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, പൊളിറ്റിക്സ്. കൊമേഴ്സ് വിത്ത് ജ്യോഗ്രഫി: ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, ജ്യോഗ്രഫി എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കംപ്യൂട്ടർ ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുന്നവർക്ക് പ്ലസ്ടുവിന് ശേഷം ബികോമിന് പുറമേ ബിസിഎയ്ക്കും ചേരാം.
പ്ലസ്ടുവിന് ശേഷം തുടർ പഠനം ആഗ്രഹിക്കുന്നവർക്ക് ബികോം, ബിഎ ഇംഗ്ലീഷ്, ബിഎ ഇക്കണോമിക്സ് എന്നീ മേഖലകളിൽ പരമ്പരാഗത രീതിയിലുള്ള ത്രിവത്സര ബിരുദ പ്രോഗ്രാമുകളിൽ ചേരാവും.
<യ>വൊക്കേഷണൽ ഹയർ സെക്കൻഡറി പഠനംയ>
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറെ നേട്ടങ്ങൾ കൈവരിച്ച നമ്മുടെ സംസ്‌ഥാനത്ത് വിദ്യാസമ്പന്നരായ തൊഴിൽ രഹിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ സാങ്കേതിക നൈപുണ്യം കൈവരിച്ച മാനവ വിഭവശേഷിയുടെ അപര്യാപ്തത പല മേഖലകളുടെയും വികസനത്തിന് വിഘാതമാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമൂഹത്തിനാവശ്യമായ സാങ്കേതിക പരിജ്‌ഞാനം ലഭിച്ച ഒരു തൊഴിൽ ശക്‌തിയെ ലഭ്യമാക്കുന്നതിനുമാണ് കേരളത്തിൽ തൊഴിലധിഷ്ഠിത ഹയർസെക്കൻഡറി വിദ്യാഭ്യാസ പദ്ധതി (വിഎച്ച്എസ്ഇ) ക്ക് തുടക്കം കുറിച്ചത്.
എസ്എസ്എൽസി പരീക്ഷ പാസാകുന്ന വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ട ഒരു തൊഴിൽ മേഖല തെരഞ്ഞെടുക്കുന്നതിനും പരിശീലനം നേടുന്നതിനും ട്രേഡ് സർട്ടിഫിക്കറ്റ് കരസ്‌ഥമാക്കുന്നതിനും വിഎച്ച്എസ്ഇ പഠനം അവസരമൊരുക്കുന്നു. അതോടൊപ്പം ഉന്നത പഠനത്തിനായി പ്ലസ്ടു കോഴ്സിന് തുല്യമായ യോഗ്യത നേടുന്നതിനും ഈ കോഴ്സ് വിദ്യാർഥികൾക്ക് അവസരം നൽകുന്നു.
ആനുകാലിക പ്രസക്‌തിയുള്ള തൊഴിൽ അധിഷ്ഠിതമായ കോഴ്സുകളാണ്. വിഎച്ച്എസ്ഇയിൽ കൂടി മുഖ്യമായും നൽകുന്നത്. 2015 ലെ നിർദ്ദേശപ്രകാരം വെക്കേഷണൽ ഹയർസെക്കഡറി വകുപ്പ് നടത്തുന്ന കൊമേഴ്സ് ഐച്ഛിക കോഴ്സുകൾ താഴെ കൊടുക്കുന്നു.
അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്, ബാങ്കിംഗ് ആൻഡ് ഇൻഷ്വറൻസ് സർവീസസ് , മാർക്കറ്റിംഗ് ആൻഡ് ഫിനാൻഷൽ സർവീസസ്, കംപ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്മെന്റ്, ഫുഡ് * റസ്റ്ററന്റ് മാനേജ്മെന്റ്. എല്ലാ വെക്കേഷണൽ കോഴ്സുകളുടെയും ദൈർഘ്യം രണ്ടു വർഷമാണ്. പഠന കാലയളവിൽ വിദ്യാർഥികൾ നിശ്ചിത ദിവസം തൊഴിൽ പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കണം.
പഠന വിഷയങ്ങൾ മൂന്ന് പാർട്ടുകളിലായി ഉൾപ്പെടുത്തിയിരിക്കുന്നു. ഇവയിൽ ഒന്നും രണ്ടും പാർട്ടുകൾ നിർബന്ധമായും പഠിക്കേണ്ടതാണ്. എന്നാൽ പാർട്ട് മൂന്ന് താൽപര്യമുണ്ടെങ്കിൽ മാത്രം തിരഞ്ഞെടുത്താൽ മതിയാകും. വെക്കേഷണൽ ഹയർസെൻഡണ്ടറി കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് (പരീക്ഷ വിജയിച്ചവർക്കും വിജയിക്കാത്തവർക്കും) മറ്റൊരു കോമ്പിനേഷനിൽ, വ്യവസ്‌ഥകൾക്ക് വിധേയമായി, അവർ പഠിച്ചിരുന്ന സ്കൂളിലോ, മറ്റേതെങ്കിലും സ്കൂളിലോ വീണ്ടും ചേർന്ന് രണ്ടുവർഷം പഠിച്ച് വെക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ എഴുതാവുന്നതാണ്. ഇപ്രകാരം പുതിയ കോമ്പിനേഷനിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സിന് വീണ്ടും ചേരുന്ന വിദ്യാർഥി മുമ്പ് ജയിച്ച വിഷയങ്ങളിൽ പരീക്ഷ എഴുതേണ്ട.
<യ>ജോലി സാധ്യതകൾയ>
പ്ലസ് ടു അടിസ്‌ഥാനമാക്കിയിട്ടുള്ള കേരള പിഎസ്സിയുടെ ജോലികൾക്ക് ശ്രമിക്കാം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഐച്ഛികമായി കൊമേഴ്സ് ഗ്രൂപ്പ് എടുത്ത് പ്ലസ്ടു പാസായവർക്കും, വിഎച്ച്എസ്ഇ പാസായവർക്കും ചെറുകിട കമ്പനികളിലോ മറ്റോ അക്കൗണ്ടന്റ് തസ്തികയിൽ ജോലി ലഭിക്കാം. അതോടൊപ്പം ഐസിഎംഎ നടത്തുന്ന മൂന്ന് മാസം ദൈർഘ്യമുള്ള സിഎടി (സർട്ടിഫിഫൈഡ് അക്കൗണ്ടിംഗ് ടെക്നിഷ്യൻ) എന്ന കോഴ്സ് പൂർത്തിയാക്കിയാൽ ഈ മേഖലയിൽ ശോഭിക്കാൻ സാധിക്കും. കംപ്യൂട്ടർ പരിജ്‌ഞാനം വർധിപ്പിക്കാൻ ഡിസിഎ (ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ) അംഗീകൃത സ്‌ഥാപനങ്ങളിൽ നിന്ന് പൂർത്തികരിക്കുന്നതും ഉചിതമാണ്.
പ്ലസ്ടുവിന് ശേഷം തുടർപഠനത്തിന് ശ്രമിക്കാതെ അക്കൗണ്ടിംഗ് ഓഡിറ്റിങ്ങ് മേഖലകളിൽ ജോലിക്ക് ശ്രമിക്കുകയാണെങ്കിൽ ടാലിക്ക് പുറമേ ലളിതമായ സോഫ്റ്റ്വെയർ കോഴ്സുകൾ പഠിക്കുന്നതും അഭികാമ്യമാണ്.
പിഎസ്സിയുടെ ചില ഒഴിവുകളിലേക്ക് പ്ലസ് ടു വിഎച്ച്എസ്ഇ യോഗ്യത തന്നെ നിഷ്കർഷിക്കുന്നുണ്ട്. അത്തരം തസ്തികകളിലേക്ക് ഈ കോഴ്സുകൾ പാസായവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. അത്തരം തസ്തികളുടെ വിജ്‌ഞാപനം വരുന്ന മുറയ്ക്ക അപേക്ഷ നൽകി പരീക്ഷയ്ക്ക് ശ്രമം നടത്തുക.
<യ>സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിംഗ് ടെക്നീഷ്യൻസ് കോഴ്സ്യ>
കാര്യക്ഷമതയുള്ള അക്കൗണ്ടന്റുമാരെ വാർത്തെടുക്കുന്നതിന് വിഭാവന ചെയ്തിരിക്കുന്ന കോഴ്സാണ് സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിംഗ് ടെക്നീഷ്യൻസ് കോഴ്സ് (ക്യാറ്റ്). ഏതെങ്കിലും ഗ്രൂപ്പിൽ പ്ലസ്ടുവിന് പഠിക്കുന്നവർക്കും പ്ലസ്ടു പാസായവർക്കും ഡിഗ്രിക്ക് പഠിക്കുന്നവർക്കും ഈ കോഴ്സിന് ചേരാം. പ്ലസ്ടു പരീക്ഷ പാസായ ശേഷമേ ക്യാറ്റ് പരീക്ഷ എഴുതാൻ സാധിക്കുകയുള്ളു.
ജൂണിൽ ക്യാറ്റ് കോഴ്സ് പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്നവർക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഈ മാസം 31 വരെ അഡ്മിഷൻ തുടരും. ക്ലാസുകൾ ഏപ്രിൽ – മേയിലാണ് നടക്കുന്നത് (ഇപ്പോൾ പഠിക്കുന്ന കോഴ്സുകളുടെ പരീക്ഷയ്ക്കു ശേഷം). അതുകൊണ്ട് പഠിക്കുന്ന കോഴ്സുകളെ ഒരു രീതിയിലും ബാധിക്കാതെ ക്യാറ്റ് പഠിച്ച് പാസാകാം. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ശരമശ.ീൃഴ.ളീിേ>
(അടുത്ത ആഴ്ച: ഉപരിപഠന സാധ്യതകൾ)