സെയിലിൽ 126 ഒഴിവുകൾ
ജാർഖണ്ഡിലെ ബൊക്കാറോ സ്റ്റീൽ പ്ലാന്റിൽ ഓപ്പറേറ്റർ കം ടെക്നീഷ്യൻ ട്രെയിനി, അറ്റൻഡന്റ് കം ടെക്നീഷ്യൻ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 126 ഒഴിവുകളാണ് ഉള്ളത്. അറ്റൻഡന്റ് കം ടെക്നീഷ്യൻ തസ്തികയിൽ എസ്്ടി വിഭാഗക്കാർക്കു മാത്രമാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 17.അപേക്ഷാ ഫീസ് 250 രൂപ. എസ്്സി, എസ്ടി, വികലാംഗ വിഭാഗക്കാർക്ക് ഫീസ് അടയ്ക്കേണ്ടതില്ല. അപേക്ഷിക്കേണ്ട വിധം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.മെശഹ.രീ.ശി എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.