സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു കീഴിൽ ന്യൂഡൽഹിയിലെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിൽ ഗ്രൂപ്പ് എ, ബി തസ്തികകളിലായി 108 ഒഴിവ്. സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ഡെപ്യൂട്ടേഷൻ നിയമനമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 01.
തസ്തികകൾ: സീനിയർ ഏവിയേഷൻ സെക്യൂരിറ്റി ഓഫീസർ (47), അസിസ്റ്റന്റ് ഡയറക്ടർ (46), ജോയിന്റ് ഡയറക്ടർ റീജണൽ ഡയറക്ടർ (9), ഡെപ്യൂട്ടി ഡയറക്ടർ (6). ഡൽഹിയിലെ ഹെഡ്ക്വാർട്ടേഴ്സിലോ രാജ്യത്തെ വിവിധയിടങ്ങളിലുള്ള റീജണൽ ഓഫീസുകളിലോ നിയമനം നൽകും.
കേന്ദ്ര/സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ഗവണ്മെന്റ് ഓഫീസർമാർക്കും സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ്, പൊതുമേഖലാ സ്ഥാപനങ്ങൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, അർധ സർക്കാർ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ ഓഫീസർമാർക്കും അപേക്ഷിക്കാം.
https://bcasindia.gov.in