ഇന്ത്യൻ നേവിയിൽ അഗ്നിവീർ വിജ്ഞാപനം. എസ്എസ്ആർ, മെട്രിക് റിക്രൂട്ട്മെന്റുകളിലായി അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം.
2024 നവംബർ ബാച്ചിലേക്കാണു പ്രവേശനം. നാലു വർഷത്തേക്കാണു നിയമനം. മേയ് 13 മുതൽ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം പ്രസിദ്ധപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം എസ്എസ്ആർ-1365, മെട്രിക്-100 വീതം ഒഴിവാണ് ഉണ്ടായിരുന്നത്.
യോഗ്യത
എസ്എസ്ആർ റിക്രൂട്ട്-മാത്സും ഫിസിക്സും പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ് ടു ജയം അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ 3 വർഷ എൻജിനിയറിംഗ് ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഓട്ടോമൊബൈൽസ്/കംപ്യൂട്ടർ സയൻസ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐടി) അല്ലെങ്കിൽ മാത്സും ഫിസിക്സും പഠിച്ച് 50 ശതമാനം മാർക്കോടെ രണ്ടു വർഷ വൊക്കേഷണൽ കോഴ്സ് ജയം.
മെട്രിക് റിക്രൂട്ട്: 50% മാർക്കോടെ പത്താം ക്ലാസ് ജയം. പ്രായം: 2003 നവംബർ 1നും 2007 ഏപ്രിൽ 30നും മധ്യേ ജനിച്ചവർ. ശന്പളം: ആദ്യവർഷം പ്രതിമാസം 30,000, തുടർന്നുള്ള വർഷങ്ങളിൽ യഥാക്രമം 33,000; 36,500; 40,000. ശാരീരികയോഗ്യത: ഉയരം-157 സെ.മീ. ഫീസ്: 550 രൂപ.
ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. തെരഞ്ഞെടുപ്പ് എഴുത്തുപരീക്ഷ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, മെഡിക്കൽ എക്സാമിനേഷൻ എന്നിവ മുഖേന. പരിശീലനം: ഒഡീഷയിലെ ഐഎൻഎസ് ചിൽകയിൽ നവംബറിൽ പരിശീലനം ആരംഭിക്കും. വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
www.joinindiannavy.gov.in