പോ​രു​ന്നോ..! കു​മാ​ര​സ്വാ​മി​യെ ബി​ജെ​പി സ​ഖ്യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച് കേ​ന്ദ്ര​മ​ന്ത്രി
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ർ​ക്കാ​രി​ന് അ​ധി​കം ആ​യു​സി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്ത​വാ​ലെ. കോ​ൺ​ഗ്ര​സു​മാ​യു​ള്ള സ​ഖ്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി അ​സ്വ​സ്ഥ​നാ​ണ്. അ​ദ്ദേ​ഹ​ത്തെ ബി​ജെ​പി സ​ഖ്യ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ക്ഷ​ണി​ക്കു​ന്ന​താ​യും റി​പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി നേ​താ​വു​കൂ​ടി​യാ​യ അ​ത്ത​വാ​ലെ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് ജെ​ഡി​എ​സി​നെ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് ഈ ​സ​ർ​ക്കാ​ർ അ​ധി​ക​കാ​ലം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് താ​ൻ പ​റ​യു​ന്ന​തെ​ന്നും അ​ത്ത​വാ​ലെ വ്യ​ക്ത​മാ​ക്കി. മോ​ദി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ക​ര്‍​ണാ​ട​ക​ത്തി​ല്‍ വ​ന്‍ വി​ക​സ​നം വ​രും. ഇ​തി​നാ​ല്‍ ബി​ജെ​പി​യു​മാ​യി സ​ഖ്യ​ത്തി​ലാ​കു​ന്ന​താ​ണ് കു​മാ​ര​സ്വാ​മി​ക്ക് ന​ല്ല​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.