ര​മ​യ്ക്ക് പ​രി​ക്കു​ണ്ടോ​യെ​ന്ന് അ​റി​യി​ല്ല; കേ​സെ​ടു​ക്കേ​ണ്ട​ത് പോ​ലീ​സ്: എം.​വി. ഗോ​വി​ന്ദ​ൻ
തി​രു​വ​ന​ന്ത​പു​രം: കെ.​കെ. ര​മ എം​എ​ല്‍​എ​യു​ടെ പ​രാ​തി​യി​ന്മേ​ല്‍ കേ​സെ​ടു​ക്ക​ണോ​യെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് പോ​ലീ​സാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍.

ര​മ​യ്ക്ക് പ​രി​ക്കു​ണ്ടോ​യെ​ന്ന കാ​ര്യം അ​റി​യി​ല്ലെ​ന്നും ഇ​തി​ല്‍ പാ​ര്‍​ട്ടി ഇ​ട​പ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ സ​ച്ചി​ന്‍ ദേ​വ് എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ കെ.​കെ. ര​മ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ര​മ പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​മ നേ​ര​ത്തെ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ലും ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.