ലോ​ക ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പ്: ഇ​ന്ത്യ​ക്ക് ര​ണ്ടാം സ്വ​ർ​ണം
ന്യൂ​ഡ​ൽ​ഹി: ലോ​ക ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ടാം സ്വ​ർ​ണ മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. 81 കി​ലോ​ഗ്രാം ലൈ​റ്റ് ഹെ​വി​വെ​യ്റ്റ് വി​ഭാ​ഗ​ത്തി​ൽ സ​വീ​തി ബൂ​റാ​യി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ സ്വ​ർ​ണം നേ​ടി​യ​ത്.

ചൈ​ന​യു​ടെ വാം​ഗ ലി​ന​യെ 4 -3 എ​ന്ന സ്കോ​റി​ന് വീ​ഴ്ത്തി​യാ​ണ് ബൂ​റാ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ സ്പ്ലി​റ്റ് ഡി​സി​സ​ഷ​നി​ലൂ​ടെ​യാ​ണ് ബൂ​റാ​യെ ജേ​താ​വാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

നേ​ര​ത്തെ, 48 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ നീ​തു ഗം​ഗാ​സ് സ്വ​ർ​ണം നേ​ടി​യി​രു​ന്നു.