രാ​ഹു​ലി​നെ​തി​രാ​യ ന​ട​പ​ടി; രാ​ജ്ഘ​ട്ടി​ൽ പ്ര​തി​ഷേ​ധം ന​ട​ത്താ​ൻ കോ​ൺ​ഗ്ര​സ്
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ലോ​ക്സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് രാ​ജ്ഘ​ട്ടി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മ​ണി മു​ത​ൽ രാ​ജ്ഘ​ട്ടി​ൽ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ അ​റി​യി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ മു​ൻ​നി​ര നേ​താ​ക്ക​ളെ​ല്ലാ​വ​രും പ​ങ്കെ​ടു​ക്കും. പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ​യും കോ​ൺ​ഗ്ര​സ് പ്ര​തീ​ക്ഷി​ക്കു​ന്നു.

നേ​ര​ത്തെ, അ​യോ​ഗ്യ​ത​യ്ക്കും ഭീ​ഷ​ണി​ക്കും ത​ന്നെ നി​ശ​ബ്ദ​മാ​ക്കാ​നാ​കി​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ജ​നാ​ധി​പ​ത്യ​ത്തി​ന് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് മോ​ദി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും ത​ന്നെ നി​ശ​ബ്ദ​മാ​ക്കാ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.