അ​യ്യ​പ്പ​ന്‍റെ നാ​ലുകി​ലോ സ്വ​ർ​ണം അ​ടി​ച്ചു​മാ​റ്റി​യ​വ​രാ​ണ് അ​യ്യ​പ്പ സം​ഗ​മം ന​ട​ത്തു​ന്ന​ത്: വി.​ഡി. സ​തീ​ശ​ൻ
Friday, September 19, 2025 1:05 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. അ​യ്യ​പ്പ​ന്‍റെ നാ​ലുകി​ലോ സ്വ​ർ​ണം അ​ടി​ച്ചു​മാ​റ്റി​യ​വ​രാ​ണ് അ​യ്യ​പ്പ സം​ഗ​മം ന​ട​ത്തു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് കൊ​ടു​ത്തി​ട്ട് അ​നു​മ​തി നി​ഷേ​ധി​ച്ചു. ഹൈ​ക്കോ​ട​തി അ​റി​യാ​തെ സ​ർ​ക്കാ​രി​ലെ ചി​ല​രും ദേ​വ​സ്വം ബോ​ർ​ഡി​ലെ ചി​ല​രും ചേ​ർ​ന്നാ​ണ് സ്വ​ർ​ണം കൊ​ള്ള​യ​ടി​ച്ച​തെ​ന്നും അ​ദേ​ഹം ആ​രോ​പി​ച്ചു.

നാ​ല് കി​ലോ സ്വ​ർ​ണം കൊ​ള്ള​യ​ടി​ച്ചി​ട്ടാ​ണ് നാ​ളെ അ​യ്യ​പ്പ​സം​ഗ​മം ന​ട​ത്തു​ന്ന​ത്. അ​തി​ന് മു​ൻ​പ് സ്വ​ർ​ണം എ​വി​ടെ​പ്പോ​യെ​ന്ന് കേ​ര​ള​ത്തി​ലെ അ​യ്യ​പ്പ​ഭ​ക്ത​രോ​ടും വി​ശ്വാ​സി​ക​ളോ​ടും പ​റ​യേ​ണ്ട ബാ​ധ്യ​ത സ​ർ​ക്കാരിനുണ്ട്. സ്വ​ർ​ണം കൊ​ള്ള​യ​ടി​ച്ച​തി​ന്‍റെ പാ​പം മ​റ​ക്കാ​നാ​ണോ ഇ​പ്പോ​ൾ അ​യ്യ​പ്പ​സം​ഗ​മം ന​ട​ത്തു​ന്ന​തെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും വി.​ഡി.​സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്തും പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും അദ്ദേഹം അറിയിച്ചു.




">