റാഞ്ചി: ജാർഖണ്ഡിൽ യുവതിയെ കാട്ടാനക്കൂട്ടം ചവിട്ടിക്കൊന്നു. രാംഗഢിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ഖോഖ ഗ്രാമത്തിന് സമീപമുള്ള വനത്തിനുള്ളിലേക്ക് പോയ യുവതി കാട്ടാനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഇവർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
അതേസമയം, പുരാണ സിതിക ഗ്രാമത്തിൽ 28 കാരനായ യുവാവിനും ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.