നൈ​ജീ​രി​യ​ന്‍ നാ​വി​ക​സേ​ന ത​ട​വി​ലാ​ക്കി​യ എ​ണ്ണ​ക്ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് മോ​ച​നം
Sunday, May 28, 2023 2:29 PM IST
അ​ബു​ജ: നൈ​ജീ​രി​യ​ന്‍ നാ​വി​ക​സേ​ന ത​ട​വി​ലാ​ക്കി​യ എ​ണ്ണ​ക്ക​പ്പ​ല്‍ ജീ​വ​ന​ക്കാ​രെ മോ​ചിപ്പിച്ചു. എ​ട്ടു​മാ​സ​ത്തി​നു ശേ​ഷ​മാ​ണ് മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ മോ​ച​നം സാ​ധ്യ​മാ​യ​ത്. ക​പ്പ​ലും ജീ​വ​ന​ക്കാ​രു​ടെ പാ​സ്‌​പോ​ര്‍​ട്ടും വി​ട്ടു​ന​ല്‍​കി.

അ​സം​സ്‌​കൃ​ത എ​ണ്ണ​മോ​ഷ​ണം, സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘ​നം എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് നൈ​ജീ​രി​യ​ന്‍ നാ​വി​ക സേ​ന എം​ടി ഹീ​റോ​യി​ക് ഇ​ദു​ന്‍ എ​ന്ന ക​പ്പ​ല്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ക്രൂ​ഡ് ഓ​യി​ലു​മാ​യി നൈ​ജീ​രി​യ​യി​ലേ​ക്ക് എ​ത്തി​യ​താ​യി​രു​ന്നു ക​പ്പ​ല്‍.

ഓ​ഗ​സ്റ്റ് 12 മു​ത​ല്‍ ഇ​ക്വ​റ്റോ​റി​യ​ല്‍ ഗി​നി​യി​ലെ നേ​വി​യു​ടെ ത​ട​വി​ലാ​യി​രു​ന്നു ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര്‍. ക​പ്പ​ലിന്‍റെ ചീ​ഫ് ഓ​ഫീ​സ​റാ​യ സ​നു ജോ​സ് അ​ട​ക്ക​മു​ള്ള ക്രൂ ​അം​ഗ​ങ്ങ​ള്‍ ത​ട​വി​ലാ​യി​രു​ന്നു.

കൊ​ല്ല​ത്ത് സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് ജീ​വ​നൊ​ടു​ക്കി​യ വി​സ്മ​യ​യു​ടെ സ​ഹോ​ദ​ര​ന്‍ വി​ജി​ത്തും ത​ട​വി​ലാ​യ​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. രാ​ജ്യാ​തി​ര്‍​ത്തി ലം​ഘി​ച്ചെ​ന്ന് കാ​ട്ടി 20 ല​ക്ഷം യു​എ​സ് ഡോ​ള​ര്‍ പി​ഴ​യും ചു​മ​ത്തിയി​രു​ന്നു.

വിട്ടയക്കപ്പെട്ടവര്‍ ര​ണ്ടാ​ഴ്ച​യ്ക്ക​കം നാ​ട്ടി​ലെ​ത്തുമെന്നാണ് വിവരം.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക