കൊച്ചി: രാജ്യത്ത് ക്രിസ്ത്യാനികള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ആശങ്കയറിയിച്ച് ഭാരത കത്തോലിക്കാ മെത്രാന് സമിതി(സിബിസിഐ). സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.
ഞായറാഴ്ച വൈകിട്ട് കൊച്ചിയിൽവച്ചായിരുന്നു കൂടിക്കാഴ്ച. വംശീയ കലാപം നടക്കുന്ന മണിപ്പൂരിലെ പ്രതിസന്ധികളും അമിത് ഷായുടെ ശ്രദ്ധയില്‍പെടുത്തി. മണിപ്പൂര്‍ സന്ദര്‍ശനത്തിനിടെയുണ്ടായ നടപടിക്രമങ്ങള്‍ അമിത് ഷാ ബിഷപ്പിനോട് വിശദീകരിച്ചു.
മധ്യപ്രദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ക്രിസ്ത്യന്‍ മിഷണറിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വ്യാജ കേസുകൾ എടുക്കുന്ന സംഭവങ്ങളും ബിഷപ്പ് ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന് അമിത് ഷാ അറിയിച്ചതായി സിബിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.