വാ​യ്പാ നി​ര​ക്കി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് ആ​ര്‍​ബി​ഐ; റി​പ്പോ 6.5 ശ​ത​മാ​ന​മാ​യി തു​ട​രും
Thursday, June 8, 2023 1:08 PM IST
ന്യൂ​ഡ​ല്‍​ഹി: വാ​യ്പാ നി​ര​ക്കി​ല്‍ മാ​റ്റം വ​രു​ത്താ​തെ റി​സ​ര്‍​വ് ബാ​ങ്ക്. റി​പ്പോ നി​ര​ക്ക് 6.5 ശ​ത​മാ​ന​മാ​യി തു​ട​രും. രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്ഘ​ട​ന ഭ​ദ്ര​മാ​ണെ​ന്ന് വാ​യ്പാ​ന​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷം റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സ് പ​റ​ഞ്ഞു.

ജി​ഡി​പി നി​ര​ക്ക് ഏ​ഴ് ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ്. നാ​ണ​യ​പ്പെ​രു​പ്പ​തോ​ത് നേ​ര​ത്തെ റി​സര്‍​വ് ബാ​ങ്ക് നി​ശ്ച​യി​ച്ച​തി​നേ​ക്കാ​ള്‍ ഉ​യ​ര്‍​ന്ന​താ​ണെ​ങ്കി​ലും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നാ​ണ് ആ​ര്‍​ബി​ഐ​യു​ടെ വി​ല​യി​രു​ത്ത​ല്‍.

വാ​യ്പ​ക​ള്‍ എ​ടു​ത്തി​ട്ടു​ള്ള​വ​ര്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ആ​ര്‍​ബി​ഐ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. റി​പ്പോ നി​ര​ക്ക് ഉ​യ​രാ​ത്ത​തു​കൊ​ണ്ട് ഭ​വ​ന​, വാ​ഹ​ന പ​ലി​ശ നി​ര​ക്കു​ക​ള്‍ ഉ​ട​ന്‍ ഉ​യ​രി​ല്ല.