ഐസ്വാള്‍: മിസോറമില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ മിസോറം നാഷണല്‍ ഫ്രണ്ടിന്(എംഎന്‍എഫ്) തിരിച്ചടി. 10 സീറ്റുകളില്‍ മാത്രമാണ് നിലവില്‍ എംഎന്‍എഫ് ലീഡ് ചെയ്യുന്നത്.
ഒരു സീറ്റില്‍ വിജയിച്ച സെഡ്പിഎം 25 മണ്ഡലങ്ങളില്‍ മുന്നിലാണ്. കോൺഗ്രസ്-ഒന്ന്, ബിജെപി- മൂന്ന് എന്നിങ്ങനെയാണ് ലീഡ് നില.
ഉപമുഖ്യമന്ത്രി തൗണ്‍ലൂയ 909 വോട്ടിന് സെഡിപിഎമ്മിന്റെ സ്ഥാനാര്‍ഥിയോട് തോറ്റു. തൂയ്ചാംഗ് മണ്ഡലത്തില്‍നിന്നാണ് തൗണ്‍ലൂയ ജനവിധി തേടിയത്. രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഐസോള്‍ ഈസ്റ്റ് ഒന്നില്‍ നിന്ന് ജനവിധി തേടിയ മുഖ്യമന്ത്രി സോറംതാംഗ പിന്നിലാണ്.
സൗത്ത് തൂയ്പൂയ് മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ ആരോഗ്യമന്ത്രി ആര്.ലല്താംഗ്ലിയാനയും പിന്നിലാണ്. എന്നാൽ സെര്‍ച്ചിപ് മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ സെഡ്പിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ലാല്‍ദുഹോമ ലീഡ് ചെയ്യുന്നുണ്ട്.
പോസ്റ്റൽ ബാലറ്റുകൾ എണ്ണിതുടങ്ങി ആദ്യ നിമിഷങ്ങളിൽ മാത്രമാണ് എംഎന്‍എഫിന് ലീഡ് ഉയർത്താനായത്. പിന്നീട് സെഡ്പിഎം വ്യക്തമായ ലീഡ് നിലനിർത്തുകയായിരുന്നു.