വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഹൈസ്കൂളിൽ വെടിവയ്പ്പ് നടത്തിയത് 14കാരനായ വിദ്യാർഥി. ഇയാളെ പോലീസ് പിടികൂടി.
ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരിൽ രണ്ടുപേർ ആക്രമിയുടെ സഹപാഠിയും രണ്ട് പേർ അധ്യാപകരുമാണ്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയെന്നും ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ക്രിസ് ഹോസെ പറഞ്ഞു.
ജോർജിയയിലെ അപലാച്ചി ഹൈസ്കൂളിലാണ് വെടിവയ്പുണ്ടായത്. അക്രമത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. അക്രമണത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയാണ് ആളുകൾക്ക് പരിക്കേറ്റത്.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 10.30നാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ഊർജിതമാക്കി.