ശ്രീനഗർ: അതിർത്തിയിൽ പാക് സൈന്യം നടത്തിയ ഷെൽ ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. പൂഞ്ചിലാണ് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. നേരത്തെ, ഉറിയിലുണ്ടായ ഷെൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു.
ഉറിയിൽ മൂന്നുപേർക്കും പൂഞ്ചിൽ ഒരാൾക്കും പരിക്കേറ്റു. അതിർത്തിയിൽ സാധാരണക്കാർക്ക് നേരെ പാക് സൈന്യം ആക്രമണം തുടരുകയാണ്.
അതേസമയം, അതിർത്തി മേഖലകളിൽ പാക് സൈന്യം നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി. പരിക്കേറ്റവരുടെ ആകെ എണ്ണം 40 ആയി.