ന്യൂഡൽഹി: അതിർത്തി മേഖലയിൽ അതിരൂക്ഷമായ ഡ്രോൺ ആക്രമണം തുടരുന്നതിനിടെ ഡൽഹിയിൽ തിരിക്കിട്ട നീക്കങ്ങൾ. പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം ചേരുകയാണ്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഉൾപ്പടെ ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയിട്ടുണ്ട്.
രാത്രി എട്ടോടെയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണം തുടങ്ങിയത്. ഈ സമയത്ത് ലാഹോറിന് മുകളിലായി രണ്ട് യാത്രാ വിമാനങ്ങൾ ദൃശ്യമായി. ആക്രമണത്തിന് യാത്രാവിമാനങ്ങൾ പാക്കിസ്ഥാൻ മറയാക്കുന്നുവെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസവും യാത്രാവിമാനങ്ങളെ മറയാക്കി പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് ഡ്രോൺ അയച്ചിരുന്നു.
പഞ്ചാബിലെ ഫിറോസ്പൂരിൽ ഡ്രോൺ പതിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്കേറ്റു. അതിനിടെ ജമ്മു കാഷ്മീരിലെ ബാരാമുള്ളയിൽ ഡ്രോൺ ആക്രമണം നടന്നതായി ജമ്മു കാഷ്മീർ
പോലീസ് സ്ഥിരീകരിച്ചു.