നോർത്താംപ്ടൺ: ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ എ 348 റൺസിന് പുറത്ത്. സെഞ്ചുറി നേടിയ കെ.എൽ. രാഹുലിന്റെയും അർധ സെഞ്ചുറി നേടിയ ദ്രുവ് ജൂറലിന്റെയും മികവിലാണ് മികച്ച സ്കോറിലേക്ക് ഇന്ത്യ എത്തിയത്.
രാഹുൽ 116 റൺസാണ് എടുത്തത്. 168 പന്തിൽ 15 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. ജൂറൽ 52 റൺസ് എടുത്തു. 40 റൺസെടുത്ത മലയാളി താരം കരുൺ നായർ മികച്ച പ്രകടനമാണ് നടത്തിയത്.
ഇംഗ്ലണ്ട് ലയൺസിന് വേണ്ടി ക്രിസ് വോക്സ് മൂന്ന് വിക്കറ്റെടുത്തു. ജോഷ് ടംഗും ജോർജ് ഹില്ലും രണ്ട് വിക്കറ്റ് വീതവും ടോം ഹെയ്ൻസും ഫർഹാൻ അഹ്മദും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.