ഛത്തീ​സ്ഗ​ഡി​ൽ മാ​വോ​യി​സ്റ്റ് വേ​ട്ട; ഏ​ഴ് മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു
Saturday, June 7, 2025 4:30 PM IST
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ മാ​വോ​യി​സ്റ്റ് വേ​ട്ട. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഏ​ഴ് മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ര​ണ്ട് പേ​ർ മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ളാ​ണ്.

ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് എ​കെ 47 ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. ബി​ജാ​പു​ർ ജി​ല്ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ഇ​ന്ദ്രാ​വ​തി നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ ഉ​ൾ​പ്പെ​ട്ട വ​ന​പ്ര​ദേ​ശ​ത്ത് വ​ച്ചാ​ണ് സു​ര​ക്ഷാ​സേ​ന മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ച​ത്. സ്ഥ​ല​ത്ത് കൂ​ടു​ത​ൽ പേ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ‌ തു​ട​രു​ക​യാ​ണ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക