മലപ്പുറം: പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നിലവില്‍ ഒരു പ്രതി മാത്രമെന്ന് നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ.എബ്രഹാം. വിനീഷ് എന്നയാളാണ് അറസ്റ്റിലായത്. ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായതെന്ന് അദ്ദേഹം പ്രതികരിച്ചു.
കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ഇയാളുടെ സുഹൃത്തുക്കള്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നുണ്ട്.
അനധികൃതമായി വൈദ്യുതി കെണിയൊരുക്കിയെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. നിലവില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. വൈദ്യുതി വകുപ്പിന്റെ കൂടി റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ വകുപ്പുകൾ ചുമത്തുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.