ഇടുക്കി: കല്ലാർകുട്ടി, പാംബ്ള ഡാമുകളിലെ ഷട്ടറുകൾ രാവിലെ ഉയർത്തും. കല്ലാർകുട്ടിയുടെ വൃഷ്ടി പ്രദേശത്ത് രാത്രി ഒന്നിന് ശേഷം കനത്ത നീരൊഴുക്ക് ഉണ്ടായതിനെ തുടർന്നാണ് നടപടി.
പാംബ്ളയിൽ 50 സെന്റീ മീറ്റർ, കല്ലാർകുട്ടിയിൽ ഒരു അടി എന്ന രീതിയിലാകും ഷട്ടർ ഉയർത്തുക. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.