അ​ഹ​മ്മ​ദാ​ബാ​ദി​ലെ വി​മാ​ന ദു​ര​ന്തം; 110 പേ​ര്‍ മ​രി​ച്ചു; വി​ജ​യ് രൂ​പാ​ണി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രം
Thursday, June 12, 2025 3:10 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം യാ​ത്രാ​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 110 പേ​ർ മ​രി​ച്ചു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് ആ​ശ​ങ്കയുണ്ട്.

വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഗു​ജ​റാ​ത്ത് മു​ന്‍ മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. ഇ​ന്ന് ഉ​ച്ച​യ്ക്ക് 1:38നാ​ണ് അ​പ​ക​ടം. പ​റ​ന്നു​യ​ർ​ന്ന് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു.

270 അം​ഗ എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളും ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തും. ല​ണ്ട​നി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ര്‍ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വി​മാ​ന​ത്തി​ല്‍ 230 യാ​ത്ര​ക്കാ​രും 12 ക്രൂ ​അം​ഗ​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക