വി​മാ​നം ഇ​ടി​ച്ചി​റ​ങ്ങി​യ​ത് ബി​ജെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ലേ​ക്ക്
Thursday, June 12, 2025 4:52 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: എ​യ​ർ ഇ​ന്ത്യ​യു​ടെ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ർ വി​മാ​നം ഇ​ടി​ച്ചി​റ​ങ്ങി​യ​ത് മേ​ഘാ​നി ന​ഗ​റി​ലെ ബി​ജെ മെ​ഡി​ക്ക​ൽ കോ​ള​ജ് യു​ജി ഹോ​സ്റ്റ​ലി​ൽ. ഹോ​സ്റ്റ​ൽ മെ​സി​ലേ​ക്കാ​ണ് വി​മാ​നം ഇ​ടി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ 50ഓ​ളം മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ ട്രോ​മ​സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ത​ക​ർ​ന്ന ഭാ​ഗം പോ​ലീ​സ് സീ​ൽ ചെ​യ്തു.

അ​പ​ക​ട​ത്തി​ൽ 133 പേ​ർ മ​രി​ച്ചു എ​ന്നാ​ണ് വി​വ​രം. അ​ഹ​മ്മ​ദാ​ബാ​ദ് സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. 220 യാ​ത്ര​ക്കാ​രും 12 ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.