ഇടുക്കി: പീരുമേട്ടിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. 54 വയസുകാരിയായ സീതയാണ് മരിച്ചത്.
വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സമയത്താണ് സീതയെ ആന ആക്രമിച്ചത്. പീരുമേടിന് സമീപത്തുള്ള വനത്തിൽ വച്ചായിരുന്നു ആക്രമണം.
മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.